സംസ്ഥാന സർക്കാരിന്റെ ആർ.ആർ.ടി.എസ് ഇലക്ഷൻ സ്റ്റണ്ട്, മുഖ്യമന്ത്രിക്ക് ഈ ഐഡിയ ആര് നൽകി എന്ന് അറിയില്ല; എന്റെ ലക്ഷ്യം അതിവേഗ റെയിൽ; ഇ. ശ്രീധരൻ

ആർ.ആർ.ടി.എസ് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഡൽഹിയിൽ RRTS കൊണ്ട് വന്നത് താനാണ്. സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി അത്ഭുതം ഉണ്ടാക്കി. സാങ്കേതികമായി ആർ.ആർ.ടി.എസ് പ്രായോഗികം അല്ല. സംസ്ഥാന സർക്കാരിന്റെ ആർ.ആർ.ടി.എസ് ഇലക്ഷൻ സ്റ്റണ്ട്. തന്റെ ലക്ഷ്യം അതിവേഗ റെയിലിന്റെ റിപ്പോർട്ട് തയ്യാറാക്കുക. മുഖ്യമന്ത്രിക്ക് ഈ ഐഡിയ ആര് നൽകി എന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവൺമെന്റിന് വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടോ എന്ന് പറയുന്നില്ല. കെ. റെയിൽ ഇല്ലാതാക്കിയത് താൻ ആണെന്നു മുഖ്യമന്ത്രി പറഞ്ഞത് ദുരുദ്ദേശപരമാണ്. കെ.റെയിലിന്റെ ഓരോ ഘട്ടത്തിലും അതിന്റെ പ്രശ്നങ്ങൾ പറഞ്ഞിരുന്നു. ആ ഘട്ടത്തിൽ ഒക്കെ സാധ്യത ഉള്ള അതിവേഗ റെയിൽ ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.

അദ്ദേഹവുമായി ചർച്ച നടത്തി. തന്റെ പദ്ധതി കേന്ദ്ര ഗവൺമെന്റിന്റേത്. റെയിൽവേ കേന്ദ്ര സർക്കാരിന്റെ കീഴിൽ. കേരളത്തിൽ ആർ.ആർ.ടി.എസ് നടക്കാൻ പോകുന്നില്ല എന്ന് എല്ലാവർക്കും അറിയാം. RRTS ന്റെ ഉദ്ദേശം ഗ്രാമ പ്രദേങ്ങളിൽ നിന്നുള്ള ആളുകളെ നഗരങ്ങളിലേക്ക് എത്തിക്കാൻ. RRTS ഉം, അതിവേഗ റെയിലും തമ്മിലുള്ള പ്രധാന വ്യത്യാസം സ്പീഡ് ആണെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗ റെയിലിന്റെ പകുതി സ്പീഡ് മാത്രമേ RRTS ന് ഉണ്ടാകു. അതിവേഗ റെയിൽ 135കിലോമീറ്റർ ആവരെജ് സ്പീഡ്. എന്നാൽ RRTS ന് 70 കിലോമീറ്റർ മാത്രമെ വരൂ. സംസ്ഥാന സർക്കാർ സഹകരിച്ചില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകും. സ്ഥലം ഏറ്റെടുക്കാൻ സർക്കാരിന്റെ സഹായം വേണം. സർവേ നടത്താൻ സ്റ്റേറ്റ് സഹായം വേണ്ട. സ്ഥലം ഏറ്റെടുപ്പ് കുറച്ചു കഴിഞ്ഞല്ലേ. അപ്പൊ ആരൊക്കെ ഉണ്ടാകും? ഈ സർക്കാർ ഉണ്ടാവുമോ എന്നും അദ്ദേഹം ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*