ലണ്ടൻ : വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ബുധനാഴ്ച രാത്രി റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ലങ്കാഷെയറിലെ സിൽവർഡെയ്ൽ തീരത്തിന് സമീപം 3 കിലോമീറ്റർ (1.86 മൈൽ) ആഴത്തിലാണ് പ്രഭവകേന്ദ്രം എന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ (BGS) സ്ഥിരീകരിച്ചു. രാത്രി 11.23-ഓടെ ഉണ്ടായ ഈ ഭൂചലനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകളോളം ദൂരത്തിൽ അനുഭവപ്പെട്ടു.
ലങ്കാഷെയറിന് പുറമെ അയൽപ്രദേശമായ കുംബ്രിയയിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. വീടുകൾ കുലുങ്ങിയതായും ഭൂമിക്കടിയിൽ വലിയൊരു സ്ഫോടനം നടന്നതുപോലെ ശബ്ദം കേട്ടതായും പ്രദേശവാസികൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.
യുകെയിൽ ഓരോ വർഷവും 200 മുതൽ 300 വരെ ചെറിയ ഭൂചലനങ്ങൾ ബിജിഎസ് കണ്ടെത്തുന്നുണ്ടെങ്കിലും, ഏകദേശം 20-30 എണ്ണം മാത്രമാണ് ആളുകൾക്ക് അനുഭവപ്പെടാറുള്ളത്. ഒക്ടോബർ 20-ന് പെർത്തിലും കിൻറോസിലും 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന, ജനങ്ങൾക്ക് അനുഭവപ്പെട്ട പ്രധാന ഭൂചലനമാണിത്.
വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കയിലുണ്ടായ അതിതീവ്ര ഭൂചലനത്തിൽ 296 മരണം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. കെട്ടിടങ്ങൾക്കടിയിൽ നിരവധിപേർ കുടുങ്ങികിടക്കുന്നതായാണ് സൂചന. വെള്ളിയാഴ്ച രാത്രി 11 രാജ്യത്തെ വിറപ്പിച്ച ഭൂചലനം. മറക്കാഷ് നഗരത്തിലാണ് ഭൂകമ്പം ഏറ്റവുമധികം നാശംവിതച്ചത്. ഈ മേഖലയിൽ വേഗത്തിൽ […]
ഭൂകമ്പം കനത്ത നാശം വിതച്ച അഫ്ഗാനിസ്ഥാനിലേക്ക് സഹായവുമായി ഇന്ത്യ. മരുന്നു ഭക്ഷണവും ഉൾപ്പെടെ 21 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചു. മരുന്നുകൾ, ഭക്ഷണം അടക്കമുള്ള അടിയന്തര വസ്തുക്കൾ ആണ് അയച്ചത്.ഭൂകമ്പത്തിൽ 1,400 ൽ അധികം ആളുകൾ മരിക്കുകയും 2,500 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രി […]
ജപ്പാനില്‍ ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്. തെക്കൻ തീരപ്രദേശമായ മിയാസാക്കിയിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. റിക്ടർ സ്കെയിലില്‍ 7.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം 4.42നാണ് ഭുകമ്പമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവെ (യുഎസ്ജിഎസ്) വ്യക്തമാക്കി. ജപ്പാൻ മെറ്റീരിയോളജിക്കല്‍ ഏജൻസി പ്രാഥമിക ഘട്ടത്തില്‍ 6.9 തീവ്രത ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ജപ്പാനിലെ […]
Be the first to comment