
ചോറ് പണ്ടേ മലയാളികളുടെ ഒരു വീക്നസ് ആണ്. ഉച്ചയൂണും അത്താഴവും ചോറായിരിക്കണം. ഇപ്പോഴാണെങ്കിൽ ഫ്രിഡ്ജ് ഉള്ളതുകൊണ്ട് ചോറുണ്ടാകുന്നതിന്റെ അളവു കൂടിയാലും ടെൻഷൻ വേണ്ട. ബാക്കി വരുന്ന ചോറ് നേരെ ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ തിളപ്പിച്ചു കഴിക്കുന്ന ശീലം മിക്ക വീടുകളിലും ഇപ്പോൾ സാധാരണമാണ്.
ഭക്ഷണം വേസ്റ്റ് ആകാതിരിക്കാനും സമയലാഭത്തിനും ഇത് നല്ലതാണ്. എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് പണി കിട്ടാനുള്ള സാധ്യതയുണ്ട്. വേവിക്കാത്ത അരിയില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജങ്ങൾ ഉണ്ടാവാം. ഇത് ചൂടിനെതിരെ പ്രതിരോധശേഷിയുള്ളവയാണ്. ഇത് അരി വേവിക്കുന്ന സമയത്ത് പൂര്‍ണ്ണമായും നശിച്ചുപോകുന്നില്ല.
അരി വേവിച്ച ശേഷം അത് പുറത്തെടുത്തുവച്ച്, 40 മുതൽ 140 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള താപനിലയിലെത്തുമ്പോള്‍ ഈ ബാക്ടീരിയകൾ വേഗത്തിൽ പുനരുൽപ്പാദിപ്പിക്കാൻ തുടങ്ങുന്നു. ഈ ബക്ടീരിയ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതാണ്. ചോറ് മണിക്കൂറുകളോളം പുറത്ത് ഇരിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധയ്ക്കുള്ള അപകടസാധ്യത കൂടുന്നത്.
Be the first to comment