സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമി അഴിമതിക്കേസ്: 100 കോടി മൂല്യം വരുന്ന 92 വസ്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

മുഡ ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് 100 കോടി രൂപ മൂല്യം വരുന്ന 92 വസ്തുക്കള്‍ കണ്ടുകെട്ടി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. നേരത്തെ കേസുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേസ്റ്റുകാരും ഇടനിലക്കാരും ഉള്‍പ്പെടെയുള്ളവരുടെ മുന്നൂറ് കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ട് കെട്ടിയിരുന്നു. മൈസൂരു നഗര വികസന അതോറിറ്റിയുടെ കീഴിലുള്ള ഭൂമി അനധികൃതമായി സിദ്ധരാമയ്യയും കുടുംബവും കൈക്കലാക്കി എന്നാണ് പരാതി.

ലോകായുക്ത പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അടിസ്ഥാനമാക്കിയുള്ള ഇ ഡിയുടെ അന്വേഷണത്തില്‍ വ്യാപക സാമ്പത്തിക അഴിമതിയാണ് കണ്ടെത്തിയിരിക്കുന്നത്. ഇപ്പോള്‍ കണ്ടുകെട്ടിയ 92 വസ്തുവകകള്‍ കൂടാതെ മുന്‍പ് 160 മുഡ സൈറ്റുകളാണ് ഇ ഡി കണ്ടുകെട്ടിയത്. കസില്‍ ഇതുവരെ 400 കോടി രൂപയുടെ വസ്തു വകകളാണ് ഇഡി കണ്ടുകെട്ടിയത്.

സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വതിക്ക് മൈസൂരുവില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയില്‍ ലോകായുക്തയില്‍ എബ്രഹാം പരാതി നല്‍കിയിരുന്നു. സിദ്ധരാമയ്യ, ഭാര്യ, മകന്‍ എസ് യതീന്ദ്ര, മുഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകളിലാണ് പരാതി നല്‍കിയത്. എന്നാല്‍ തന്റെ ഭാര്യക്ക് ലഭിച്ച ഭൂമി 1998-ല്‍ സഹോദരന്‍ മല്ലികാര്‍ജുന സമ്മാനിച്ചതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*