
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ മുഖ്യ പ്രതിയായ കൈക്കൂലി കേസിൽ മുംബൈയിലെ കമ്പനി കേന്ദ്രീകരിച്ചും വിജിലൻസിന്റെ വിശദമായ അന്വേഷണം. ബൊഹ്‍റ കമ്മോഡിറ്റീസ് ആൻഡ് ടൂർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ പങ്കാളിത്തമാണ് പരിശോധിക്കുന്നത്. കൈക്കൂലി പണം നിക്ഷേപിക്കാൻ പരാതിക്കാരനോട് പ്രതികൾ ആവശ്യപ്പെട്ടത് ഈ സ്ഥാപനത്തിൻ്റെ മുബൈയിലെ അക്കൗണ്ടിലായിരുന്നു.
അതേസമയം ഇഡിക്കെതിരായ അഴിമതി കേസിൽ നടപടികൾ ഊർജിതമാക്കി വിജിലൻസ്. അനീഷ് ബാബു നൽകിയ പരാതിയിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നു. കുറ്റാരോപിതന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. അക്കൗണ്ടിൽ വന്ന പണത്തിന്റെ സ്രോതസ്സുകൾ തേടിയേക്കും.
അതേസമയം വിജിലൻസിന്റെ നീക്കങ്ങൾ ഇഡിയും നിരീക്ഷിച്ച് വരികയാണ്. പരാതിക്കാരനായ അനീഷ് ബാബുവിനെതിരായ കേസിലൂടെ ഇ ഡി പ്രതിരോധം തീർക്കുകയാണ്. പലവട്ടം നോട്ടീസ് നൽകിയിട്ടും അനീഷ് ബാബു ഇഡിയ്ക്ക് മുന്നിൽ ഹാജരായില്ലെന്നാണ് ഇഡി വാദം. ഇഡിയുടെ ആരോപണം അനീഷ് ബാബു തള്ളി. ഇഡിയിൽ നിന്ന് കടുത്ത മാനസിക പീഡനമാണ് നേരിട്ടതെന്നും പരാതിക്കാരൻ ആരോപിച്ചു. ഇഡി ഓഫിസിലേയ്ക്ക് ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധം നടത്തും.
Be the first to comment