തുടർച്ചയായി സമൻസ് അയച്ചിട്ടും അവഗണിച്ച കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിനെതിരെ കോടതിയിൽ ഇ ഡി. 10 തവണ സമൻസ് അയച്ചിട്ടും ഹാജരായില്ല. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി ഫയൽ ചെയ്തത്. നേരത്തെ ഇ ഡി അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ അനീഷ്ബാബു കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു.
കള്ളപ്പണ ഇടപാട് നിയമവുമായി ബന്ധപ്പെട്ടാണ് അനീഷിനും അമ്മയ്ക്കുമെതിരെ ഇ ഡി 10 സമൻസ് അയച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമൻസ് അയച്ചിരുന്നത്.
ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കശുവണ്ടി ഇറക്കിത്തരാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാണ് അനീഷ് ബാബുവിന് എതിരായ കേസ്. ഇരുപത്തഞ്ച് കോടിയോളം രൂപയാണ് അനീഷ് ബാബു തട്ടിയെടുത്തതെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച പരാതി. കേസ് ഒതുക്കാൻ ഇ ഡി ഉദ്യോഗസ്ഥൻ രണ്ടരക്കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് അനീഷ് ബാബു പരാതി ഉന്നയിച്ചിരുന്നു. വിജിലൻസ് ലഭിച്ച പരാതിയിൽ ഇ ഡി അസി. ഡയറക്ടർ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു.



Be the first to comment