ഭൂട്ടാന്‍ വാഹനക്കടത്ത് ; ദുല്‍ഖര്‍ സല്‍മാന്റെയും മമ്മൂട്ടിയുടെയും വീടുകളില്‍ ഇഡി പരിശോധന

ഭൂട്ടാനില്‍ നിന്നുള്ള കാര്‍ കടത്തില്‍ , രാജ്യത്ത് പതിനേഴ് ഇടങ്ങളില്‍ ഇഡി പരിശോധന. ദുല്‍ഖര്‍ സല്‍മാന്റെ കൊച്ചിയിലെയും ,ചെന്നൈയിലെയും വീടുകളിലും പരിശോധന നടക്കുന്നുണ്ട്. വാഹന ഡീലര്‍മാരുടെ വീടുകളിലും ഇഡി പരിശോധന. പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ വീടുകളിലും പരിശോധന നടക്കുന്നുണ്ട്

ഓപ്പറേഷന്‍ നംഖോറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കസ്റ്റംസില്‍ നിന്ന് ഇഡി നേരത്തെ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന. എളംകുളം, മമ്മൂട്ട് മുന്‍പ് താമസിച്ചിരുന്ന പനമ്പള്ളി നഗളിലെ വീട്, ചെന്നൈയിലെ വീട് എന്നിവിടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. ഏഴ് മണിയോടെയാണ് കൊച്ചിയിലെ ദുല്‍ഖറിന്റെ വീടുകളില്‍ പരിശോധന ആരംഭിച്ചത്.

ഓപ്പറേഷന്‍ നുംഖോറില്‍ പിടിച്ചെടുത്ത നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ വിട്ടുകൊടുക്കുന്ന കാര്യം കസ്റ്റംസ് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് നിര്‍ദേശം. ദുല്‍ഖറിന്റെ വാദങ്ങള്‍ അപക്വമെന്നായിരുന്നു കസ്റ്റമസ് കോടതിയില്‍ സ്വീകരിച്ച നിലപാട്.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് അതുകൊണ്ട് തന്നെ ഡിഫന്‍ഡര്‍ വിട്ടുകിട്ടണമെന്ന ദുല്‍ഖറിന്റെ ഹര്‍ജി നിലനില്‍ക്കില്ല എന്നായിരുന്നു കസ്റ്റംസിന്റെ വാദം. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും വാഹനം പിടിച്ചെടുത്തതെന്നും കസ്റ്റംസ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*