സർക്കാർ-എയ്ഡഡ് സ്കൂളുകൾ ഉന്നത നിലവാരത്തിലേക്ക്; വിദ്യാർത്ഥികളുടെ സുരക്ഷക്കായി StudentCare ആപ്പ്; തളിപ്പറമ്പ് മണ്ഡലത്തിൽ EDUCARE പദ്ധതി

തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ സർക്കാർ എയ്ഡഡ് സ്കൂളുകളിലും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനും കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഐടി സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്നതുമായ EDUCARE പദ്ധതി ആരംഭിക്കുന്നു. മണ്ഡലം എംഎൽഎ എംവി ​ഗോവിന്ദനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഓരോ കുട്ടിയുടെയും ഓരോ വിദ്യാലയത്തിന്റെയും പുരോഗതിയിൽ ജനപ്രതിനിധി നേരിട്ട് ഇടപെട്ടുകൊണ്ട് ഒരു സ്മാർട്ട് പിടിഎ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുകകയാണ്. ഇതിനായി അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി നിരവധി സവിശേഷതകളുള്ള വെബ് ആൻഡ് മൊബൈൽ ആപ്പ് സജ്ജമായിട്ടുണ്ട്.

മണ്ഡലത്തിലെ മുഴുവൻ സ്കൂളുകൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ വിവിധങ്ങളായ പദ്ധതികളാണ് ഇതുവഴി വിഭാവനം ചെയ്തിട്ടുള്ളത്. കുട്ടികളുടെ സമൂല വികസനത്തിനായുള്ള പ്രത്യേക പദ്ധതികൾ, വിവിധ മത്സരങ്ങൾ, പരിശീലനകളും എന്നിവ ഏകോപിപ്പിക്കുവാനും ഇതുവഴി സാധിക്കുന്നു. ഇന്നത്തെ സവിശേഷ സാഹചര്യം കണക്കിലെടുത്തു DRUG ABUSE പോലുള്ള എന്ത് ചൂഷണവും കുട്ടികൾക്ക് അനോണിമസ് ആയി റിപ്പോർട്ട് ചെയ്യാൻ ഉള്ള സാഹചര്യം കൂടി ആപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇതിനായി രൂപ കൽപ്പന ചെയ്ത StudentCare ആപ്പിന്റെ സവിശേഷതകൾ നിരവധിയാണ്.

അധ്യാപകർക്കും രക്ഷകർത്താക്കൾക്കും സ്കൂളിലെ ദൈനം ദിന പ്രവർത്തനങ്ങൾ ഫല പ്രദമായി സംവദിക്കാൻ സഹായിക്കുന്ന വെബ് ആൻഡ് മൊബൈൽ ആപ്ലിക്കേഷനാണ് StudentCare ആപ്പ്.

  1. Hybrid Academic Continuity Facility
  2. Well-connected Parental care and teacher’s monitoring.
  3. ലഹരി ഉപയോഗം അനോണിമസ് ആയി റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യം. കേരള പോലീസിന്റെ യോദ്ധാവ് ആപ്പുമായി ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു.
  4. കുട്ടി ക്ലാസ്സിൽ ഹാജരായില്ലെങ്കിൽ രക്ഷകര്താക്കൾക്കു ഉടനടി സന്ദേശം. ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി എസ്.എം.എസ്, ഇമെയിൽ
  5. മൊബൈൽ പുഷ് നോട്ടിഫിക്കേഷൻ, വെബ് നോട്ടിഫിക്കേഷൻ എന്നിവ മുഖേന വിവരങ്ങൾ അതിവേഗം (30 സെക്കന്റിനകം) രക്ഷകർത്താക്കളിൽ എത്തിക്കാനാകുന്നു.
  6. ഇൻ്റഗ്രേറ്റഡ് വീഡിയോ ക്ലാസ്സ് സ്റ്റോറേജ് & പ്ലേയർ.
  7. ഓൺലൈൻ ക്ലാസ്സ് സൗകര്യം.
  8. അസൈൻമെൻ്റുകൾ കൊടുക്കുവാനും വിലയിരുത്തുവനുമുള്ള സൗകര്യം.
  9. രക്ഷിതാക്കൾക്ക് കുട്ടികളുടെ അവധിക്കായി അപേക്ഷിക്കാനുള്ള സൗകര്യം.
  10. വിദ്യാർത്ഥികളുടെ പ്രോഗ്രസ്സ് റിപ്പോർട്ടുകൾ രക്ഷിതാക്കൾക്ക് നേരിട്ട് പരിശോധിക്കാനും അതിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഒപ്പിടാനും ഇമെയിൽ അയക്കാനുമുള സംവിധാനം.
  11. വിദ്യാർത്ഥികളുടെ അക്കാഡമിക് നിലവാരം തുടർച്ചയായി നിരീക്ഷിക്കാനും ഏതെങ്കിലും കാരണങ്ങളാൽ പഠനത്തിൽ പിന്നിലായിപ്പോകുന്നവരെ കൃത്യമായ പഠന മേൽനോട്ടത്തിലൂടെയും അധിക പഠന സഹായത്തിലൂടെയും മുൻനിരയിൽ എത്തിക്കാനും സഹായിക്കുന്ന മികച്ച മോണിറ്ററിങ് സൗകര്യം. പൊതുവിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക പഠനപദ്ധതിയായ ‘ശ്രദ്ധയുടെ ഡിജിറ്റൽ ഇംപ്ലിമെൻഷനാണ് അക്കാഡമിക എക്സലെൻസ് മോണിറ്ററിംഗ് എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം.
  12. വിദ്യാർത്ഥികളുടെ വായനാശീലം ശാസ്ത്രീയമായ രീതിയിൽ വർദ്ധിപ്പിക്കാൻ വിദേശ രാജ്യങ്ങളിൽ അവലംബിക്കുന്ന ‘ആക്സിലറേറ്റഡ് റീഡിങ് പദ്ധതിപ്രകാരമുള്ള സൗകര്യം.
  13. ക്ലാസ് ടീച്ചറും രക്ഷിതാക്കളും തമ്മിൽ നിരന്തരമായി സമ്പർക്കം പുലർത്താനും ഓരോരുതർക്കായി സന്ദേശങ്ങൾ ഉടനടി കൈമാറാനുമുള്ള സൗകര്യം.
  14. സ്കൂൾ സംബന്ധമായ വിവരങ്ങൾ ,അറിയിപ്പുകൾ ഡോക്യുമെന്റ് സഹിതം രക്ഷിതാക്കൾക്ക് അയക്കുവാനുള്ള സൗകര്യം. അധ്യാപക രക്ഷാകർത കൂട്ടായ്മ സുശക്തവും സുതാര്യവും കാര്യക്ഷമവുമാക്കാൻ ഇതുവഴി കഴിയുന്നു.
  15. സ്കൂൾ മൊത്തത്തിലോ , ഒരു പ്രത്യോക ക്ലാസ്സിനോ , ഒരു പ്രത്യോക ഡിവിഷനോ , ഒരു പ്രത്യോക ബസ് നമ്പറിലെ കുട്ടികളുടെ രക്ഷകര്താക്കൾക്കു മാത്രമായോ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയും.
  16. സ്കൂളിന്റെ വാർഷിക അധ്യയന കലണ്ടർ പ്രസിദ്ധപ്പെടുത്താനും ന്യൂസ് ലെറ്റർ അയക്കാനും കാണാനുമുള്ള സൗകര്യം.
  17. വിദ്യാർഥികളുടെ പഠന പഠനേതര പ്രവർത്തനങ്ങളിലെ നിലവാരവും പുരോഗതിയും കുറവുകളും രക്ഷിതാക്കളിൽ എത്തിക്കാനുള്ള സൗകര്യം.
  18. പരീക്ഷ ടൈം ടേബിൾ &സ്കൂൾ ടൈംടേബിൾ
  19. പഠന സഹായത്തിനുള്ള മെറ്റീരിയൽസ്, അസൈൻമെന്റ്, വർക്ക്ഷീറ്റ് എന്നിവ അതിവേഗം ഷെയർ ചെയ്യാനും സൂക്ഷിക്കാനുമുള്ള സൗകര്യം.
  20. ഓരോ കുട്ടിയുടേയും ജന്മസിദ്ധമായ കഴിവുകൾ കണ്ടെത്തി വിദ്യാർത്ഥി കേന്ദ്രീകൃത മായി വികസിപ്പിച്ചെടുത്ത് അവരെ മികവുറ്റ പ്രതിഭകളാക്കി വാർത്തെടുക്കുന്നതിനു അധ്യാപക രക്ഷാകർതൃ സംവേദനത്തിലൂടെയും കൂട്ടായ്മയിലൂടെയും നിർവ്വഹിക്കാ വുന്ന സംവിധാനങ്ങൾ.
  21. MLA യ്ക്ക് കുട്ടികളുമായി സംവദിക്കാനും കുട്ടികളുടെ ആവശ്യങ്ങൾ MLA യെ അറിയിക്കാനുമുള്ള സൗകര്യം

വിദ്യാർത്ഥിയാണ് ഇന്ന് വിദ്യാഭ്യാസ പ്രക്രിയയിലെ ഏകകം. അതുകൊണ്ടാണ് വിദ്യാർത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസമെന്ന് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ വിശേഷിപ്പിക്കുന്നത്. ഓരോ വിദ്യാർത്ഥിയും വ്യത്യസ്തമായ കഴിവുകളുടെയും അഭിരുചികളുടെയും ഊർജ്ജ സ്രോതസ്സു കളാണ്. അത് തിരിച്ചറിഞ്ഞ് ഓരോരുത്തർക്കും അനുയോജ്യമായ പാതയിലൂടെ ദിശാബോധം നൽകി അവരെ നയിക്കുകയാണെങ്കിൽ മാത്രമേ വിവിധ മേഖലകളിൽ പ്രതിഭാധനന്മാരെ സംഭാ വനചെയ്യാൻ നമ്മുടെ പൊതുസമൂഹത്തിനു കഴിയു. ഐ.ടി. അധിഷ്ഠിത ആധുനിക സാങ്കേ തിക വിദ്യയിലൂടെ വിദ്യാലയ പ്രവർത്തനങ്ങളുടെ അലകും പിടിയും മാറ്റിയാൽ മാത്രമേ അത് യാഥാർഥ്യമാക്കാനാവൂ.

Be the first to comment

Leave a Reply

Your email address will not be published.


*