ഘടക കക്ഷികള്‍ തമ്മിലുള്ള തര്‍ക്കമാണ്, നേതാക്കളുടെ വാക്കുകള്‍ വേദനിപ്പിച്ചുവെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം:  പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എഐഎസ്എഫ്, എഐവൈഎഫ് പ്രതിഷേധം അതിരു കടന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവന്‍കുട്ടി . ഇത് സിപിഐയും സിപിഎമ്മും തമ്മിലുള്ള പ്രശ്‌നമാണ്. ഇതില്‍ ഇടപെടുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. എഐഎസ്എഫ്, എഐവൈഎഫ് നേതാക്കളുടെ വാക്കുകള്‍ വേദനിപ്പിച്ചുവെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

വിഷയത്തില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കമാണ് ഉണ്ടായിരുന്നത്. ഒരു വിഷയമുണ്ടാകുമ്പോള്‍ ഘടകകക്ഷികള്‍, പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനകള്‍ ഉപയോഗിക്കേണ്ട വാക്കുകളും നടത്തേണ്ട പ്രവൃത്തികളും അവര്‍ ഒന്നുകൂടി പക്വതയോടെ ചെയ്യണമായിരുന്നു. ഒരിക്കലും ആര്‍ക്കും വേദന ഉണ്ടാകുന്ന കാര്യം ചെയ്യാന്‍ പാടില്ലായിരുന്നു.

2500 കൊടുക്കാമെന്ന് പറഞ്ഞിട്ട് നാലര കൊല്ലത്തിനിടെ ഒരു രൂപ കൂട്ടിയില്ല, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്നു; വി ഡി സതീശന്‍

പ്രയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്. വേദന തോന്നുന്ന തരത്തിലുള്ള പ്രതിഷേധം ഒരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ ഉണ്ടാകാന്‍ പാടില്ലായെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ വിദ്യാഭ്യാസമന്ത്രിയെ തെരുവില്‍ നേരിടുമെന്ന് എഐഎസ്എഫ് പ്രസ്താവിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*