ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളില്‍ ഒന്നും പഠിക്കുന്നില്ലല്ലോ; സുരക്ഷാവീഴ്ച ചോദ്യത്തോട് പ്രതികരിച്ച് വി ശിവന്‍കുട്ടി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ വീഴ്ച ഇല്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തെക്കുറിച്ചുള്ള ചോദ്യം തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നും വി ശിവന്‍കുട്ടി  പറഞ്ഞു.

ഗോവിന്ദച്ചാമി ജയില്‍ചാട്ടത്തില്‍ സുരക്ഷാ വീഴ്ചയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഗോവിന്ദച്ചാമിയെക്കുറിച്ച് തന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ല. ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നും പഠിക്കുന്നില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

കണ്ണൂര്‍ ജയിലില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പൊലീസ് ശക്തമായ തിരച്ചില്‍ നടത്തുന്നതിനിടെ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്ന് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. കണ്ണൂരിലെ അതി സുരക്ഷാ ജയിലില്‍ നിന്ന് കൊടുംകുറ്റവാളി രക്ഷപ്പെട്ടതിനെച്ചൊല്ലി പ്രതിപക്ഷം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഗോവിന്ദച്ചാമിക്ക് ജയിലിനകത്ത് നിന്നും പുറത്തു നിന്നും പിന്തുണ ലഭിച്ചെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*