അമ്മ വഴക്കുപറഞ്ഞു, എട്ടുവയസുകാരന്‍ ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം ചെമ്പഴന്തിയില്‍ എട്ടുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടില്‍ പ്രമോദ്, സിനി ദമ്പതികളുടെ മകന്‍ ശ്രേയസാണ് മരിച്ചത്. മണയ്ക്കല്‍ എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ശ്രേയസിനെ വിട്ടിലെ മുറിയിലെ ജനാലയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ സിനി ശ്രേയസിന്റെ സഹോദരങ്ങളെ പഠിപ്പിക്കുകയായിരുന്നു. ഈ സമയം ശ്രേയസ് എത്തിയപ്പോള്‍ കുട്ടിയെ അമ്മ വഴക്കുപറഞ്ഞിരുന്നു. ശല്യം ചെയ്യരുതെന്ന് പറഞ്ഞ് അമ്മ ശകാരിച്ചതിന് പിന്നാലെ ശ്രേയസ് മുറിയിലേക്ക് കയറി പോയെന്നാണ് വിവരം.

കുറച്ചു സമയം കഴിഞ്ഞിട്ടും ശ്രേയസിന്റെ ശബ്ദമൊന്നും കേള്‍ക്കാത്തതിനാല്‍ മുറിയില്‍ എത്തി നോക്കിയപ്പോഴാണ് മുറിയിലെ ജനാലയില്‍ ബെഡ് ഷീറ്റ് കെട്ടി ശ്രേയസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടനെ തന്നെ എസ്‌ഐടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*