നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. സിറ്റിംഗ് സീറ്റായ പെരുമ്പാവൂരിൽ നിന്ന് തന്നെ മത്സരിക്കണമെന്നും, പാർട്ടിയെടുക്കുന്ന തീരുമാനത്തോടൊപ്പം നിൽക്കുമെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിക്ക് ഇക്കുറി കോൺഗ്രസ് സീറ്റ് നിഷേധിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ആണ് പ്രതികരണം.
കഴിഞ്ഞ പത്ത് വർഷമായി താൻ പെരുമ്പാവൂരിലെ ജനപ്രതിനിധിയാണ്, അവിടുത്തെ ജനങ്ങളുമായി തനിക്ക് ആഴത്തിലുള്ള സ്നേഹമുണ്ട്. പക്ഷെ എന്ത് ചെയ്യണമെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത് അതിനനുസരിച്ച് പ്രവർത്തിക്കുമെന്നും എംഎൽഎ പറഞ്ഞു.
അതേസമയം, ഇക്കുറി സിറ്റിംഗ് എംഎൽഎമാരെ തന്നെ കളത്തിലിറക്കി 14 നിയമസഭാ സീറ്റുകളും പിടിക്കാനാണ് കോൺഗ്രസിന്റെ നീക്കം. ലൈംഗികാരോപണ പരാതി ഉയർന്നതോടെയാണ് എൽദോസിനെ മത്സരരംഗത്തുനിന്ന് മാറ്റി നിർത്തണമെന്നാണ് ഒരുവിഭാഗം ആളുകൾ ഉന്നയിച്ചിരിക്കുന്നത്.



Be the first to comment