ഹൈദരാബാദ്: ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന 2026 ലെ ടി20 ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ഹാരി ബ്രൂക്കിനെയാണ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. പരിക്കേറ്റ ജോഫ്ര ആർച്ചറിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ജനുവരി 30 മുതൽ ഫെബ്രുവരി 3 വരെ നടക്കുന്ന മൂന്ന് മത്സരങ്ങളുള്ള ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ആർച്ചര്‍ ഉണ്ടാകില്ല. ടൂര്‍ണമെന്‍റില്‍ ജോഷ് ടംഗിനും ഇടം ലഭിച്ചു. 2024 ടീമിലെ എട്ട് താരങ്ങളെ ടീമില്‍ നിലനിര്‍ത്തി. അതില്‍ പുതിയ നായകന്‍ ബ്രൂക്കും മുന്‍ നായകന്‍ ജോസ് ബട്ലറും ഉള്‍പ്പെടുന്നു.
ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടി20 ടീം
ഹാരി ബ്രൂക്ക് (സി), റെഹാൻ അഹമ്മദ്, ബ്രൈഡൺ കാർസ്, ടോം ബാന്റൺ, ജേക്കബ് ബെഥേൽ, ജോസ് ബട്ട്‌ലർ, ബ്രൈഡൺ കാർസ്, സാം കറൻ, ലിയാം ഡോസൺ, ബെൻ ഡക്കറ്റ്, വിൽ ജാക്സ്, ജാമി ഓവർട്ടൺ, ആദിൽ റാഷിദ്, ഫിൽ സാൾട്ട്, ജോഷ് ടംഗ്, ലൂക്ക് വുഡ്
ഇംഗ്ലണ്ടിന്‍റെ ടി20 ലോകകപ്പ് ടീം
ഹാരി ബ്രൂക്ക് (സി), റെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, ടോം ബാന്റൺ, ജേക്കബ് ബെഥേൽ, ജോസ് ബട്‌ലർ, ബ്രൈഡൺ കാർസെ, സാം കറാൻ, ലിയാം ഡോസൺ, ബെൻ ഡക്കറ്റ്, വിൽ ജാക്സ്, ജാമി ഓവർട്ടൺ, ആദിൽ റാഷിദ്, ഫിൽ സാൾട്ട്, ജോഷ് ടംഗ്, ലൂക്ക് വുഡ്
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം
ശ്രീലങ്കൻ പര്യടനത്തിൽ ഇംഗ്ലണ്ട് മൂന്ന് ഏകദിന മത്സരങ്ങൾ കളിക്കും, കൂടാതെ പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെയും ഇസിബി പ്രഖ്യാപിച്ചു. സാക്ക് ക്രാളി 50 ഓവർ ഫോർമാറ്റിലേക്ക് തിരിച്ചെത്തി. വിൽ ജാക്‌സിനെയും ബ്രൈഡൺ കാർസിനെയും പരമ്പരയ്ക്കായി തിരഞ്ഞെടുത്തിട്ടുണ്ട്. ജനുവരി 22 ന് ആദ്യ ഏകദിനം നടക്കാനിരിക്കുന്നതിനാൽ, ഏകദിന, ടി20 ടീമുകൾ ജനുവരി 18 ന് ശ്രീലങ്കയിലേക്ക് പുറപ്പെടും.
ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ഏകദിന ടീം
ഹാരി ബ്രൂക്ക് (സി), റെഹാൻ അഹമ്മദ്, ബ്രൈഡൺ കാർസ്, ടോം ബാന്റൺ, ജേക്കബ് ബെഥേൽ, ജോസ് ബട്ട്‌ലർ, ബ്രൈഡൺ കാർസ്, സാക്ക് ക്രാളി, സാം കറൻ, ലിയാം ഡോസൺ, ബെൻ ഡക്കറ്റ്, വിൽ ജാക്സ്, ജാമി ഓവർട്ടൺ, ആദിൽ റാഷിദ്, ജോ റൂട്ട്, ലൂക്ക് വുഡ്.



Be the first to comment