
രാജ്യ ഭീകരതയ്ക്കായി ഒന്നിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ തുടച്ചു നീക്കാൻ രാജ്യം ഒറ്റക്കെട്ടായി പ്രതിജ്ഞാബദ്ധം. ഓപ്പറേഷൻ സിന്ദൂറിൽ ഒരോ ഭാരതീയനും അഭിമാനിക്കാമെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഓരോ ഭാരതീയനും ഭീകരത അവസാനിപ്പിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതിർത്തി കടന്നു നമ്മുടെ സൈനികർ ഭീകരവാദ കേന്ദ്രങ്ങൾ തകർത്തു. ഓപ്പറേഷൻ സിന്ദൂർ ആത്മവിശ്വാസത്തിനൊപ്പം ആവേശവും നൽകുന്നു. ഓപ്പറേഷൻ സിന്ദൂർ കേവലം സൈനിക ദൗത്യമല്ല. നമ്മുടെ ദൃഢനിശ്ചയത്തിന്റെയും ധൈര്യത്തിന്റെയും മാറുന്ന ഭാരതത്തിന്റെയും ചിത്രമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സായുധസേനയ്ക്ക് ആദരം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ തിരംഗ യാത്ര യിൽ ത്രിവർണ്ണ പതാകയേന്തി രംഗത്തെത്തി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഒരുകാലത്ത് മാവോയിസം ഉണ്ടായിരുന്നിടത്ത് ഇന്ന് വികസനവും വിദ്യാഭ്യാസവും മുന്നേറുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ മൻ കി ബാത്താണിത്. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ജനങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും നിരവധി കുടുംബങ്ങൾ ഇത് അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ കതിഹാർ, യുപിയിലെ കുശിനഗർ, മറ്റ് പല നഗരങ്ങളിലും ആ കാലയളവിൽ ജനിച്ച കുട്ടികൾക്ക് ‘സിന്ദൂർ’ എന്ന് പേര് നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Be the first to comment