
അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്തും, കോട്ടയം താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി പഞ്ചായത്ത് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംരംഭകത്വ ബോധവത്കരണ ശില്പശാല അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. ഒരു സംരംഭം തുടങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ലൈസൻസുകൾ, സബ്സിഡി സ്കീമുകൾ, ബാങ്കിംഗ് നടപടികൾ തുടങ്ങിയവയുടെ ക്ലാസ്സുകളും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നമ്മ മാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജോസ് അമ്പലക്കുളം, ഷാജി ജോസഫ്, ജോസ് അഞ്ജലി, സി ഡി എസ് ചെയർ പേഴ്സൺ ഷെബീന നിസാർ, ഉപജില്ല വ്യവസായ ഓഫീസർ ലോറൻസ് മാത്യു, ഏറ്റുമാനൂർ വ്യവസായ വികസന ഓഫീസർ രഞ്‌ജു രാജു, അനന്തു കെ.പ്രകാശ്, ആൻസി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
Be the first to comment