
ഏറ്റുമാനൂർ: പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് വൃക്ഷത്തൈ നട്ട് വനമിത്ര അവാര്‍ഡ് ജേതാവും, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറുമായ ജോജോ ജോർജ് ആട്ടേൽ.
ഏറ്റുമാനൂർ വൈക്കം റോഡിലെ ബസ് ബേയ്ക്കു സമീപം കാട് പിടിച്ചു കിടന്ന സ്ഥലത്താണ് ജോജോ ജോർജ് ആട്ടേലിന്റെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചത്. വിവിധ രാഷ്ട്രീയ- സാംസ്‌കാരിക- സാമുദായിക നേതാക്കളുടെയും, നഗരസഭ കൗണ്‍സിലര്‍മാരുടെയും സാന്നിധ്യത്തിലാണ് വൃക്ഷത്തൈ നടീല്‍ ചടങ്ങ് നടന്നത്.
മരങ്ങള്‍ സംരക്ഷിക്കേണ്ട ആവശ്യകതയെപ്പറ്റി പൊതുസമൂഹത്തിന് സന്ദേശം നല്‍കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ജോജോ ആട്ടേൽ പറഞ്ഞു.
Be the first to comment