‘എൽഡിഎഫ് പ്രതീക്ഷിക്കാത്ത ഫലം; ശബരിമല കൊള്ളയിൽ സിപിഐഎം ഒരു തെറ്റും ചെയ്തിട്ടില്ല’; ഇപി ജയരാജൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രതീക്ഷിക്കാത്ത ഫലമാണ് ഉണ്ടായതെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ. ശബരിമല കൊള്ളയിൽ സിപിഐഎം ഒരു തെറ്റും ചെയ്തിട്ടില്ല. നീതിപൂർണമായ നടപടി സ്വീകരിച്ചു. ഈ തിരഞ്ഞെടുപ്പിൽ വിഷത്തിന്റെ വിത്താണ് പാകിയത്. ഈ ഫലം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇപി ജയരാജൻ പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് സിപിഐഎം വിലയിരുത്തൽ. അയ്യപ്പ സംഗമം വേണ്ട വിധത്തിൽ ലക്ഷ്യം കണ്ടില്ല. ന്യൂനപക്ഷ വോട്ടുകളും ഭൂരിപക്ഷ വോട്ടുകളും എതിരായെന്നും സംശയം. ഭരണത്തിനെതിരെയും ജനങ്ങൾ വോട്ട് ചെയ്തുവെന്നു സിപിഐഎം വിലയിരുത്തൽ.

യുഡിഎഫിന് അനുകൂലമായി വോട്ട് ഒഴുകിയതും ബിജെപി വളർച്ചയ്ക്ക് വഴിയൊരുക്കിയതും അവരുടെ മാത്രം നേട്ടം കൊണ്ടല്ലെന്ന തിരിച്ചറിവാണ് തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് നൽകുന്നത്. ശബരിമല യുവതീ പ്രവേശന മുറിവ് ഉണക്കിയെടുക്കാൻ വിശ്വാസികൾക്കൊപ്പം എന്ന ടാഗ് ലൈനോട് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ഗുണം ചെയ്തില്ലെന്ന് മാത്രമല്ല ന്യൂനപക്ഷ വോട്ടുകൾ അകന്നു പോകാനും കാരണമായതായാണ് പാർട്ടിയുടെ വിലയിരുത്തൽ.

Be the first to comment

Leave a Reply

Your email address will not be published.


*