സാബു ജേക്കബിൻ്റേത് സിഎസ്ആർ ഫണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ്, കുന്നത്തുനാട് ഉൾപ്പെടെ പിടിച്ചെടുക്കും; ട്വൻ്റിട്വൻ്റിയെ വെല്ലുവിളിച്ച് സിപിഐഎം

ട്വൻ്റിട്വൻ്റിയെ വെല്ലുവിളിച്ച് സി പി ഐ എം. കുന്നത്തുനാട് ഉൾപ്പെടെ ട്വൻ്റി ട്വൻ്റിയിൽ നിന്നും പിടിച്ചെടുക്കുമെന്ന് എറണാകുളം സിപിഐഎം ജില്ല സെക്രട്ടറി എസ് സതീഷ് . പ്രകടനപത്രിയിൽ പറഞ്ഞ ഒന്നും ട്വൻ്റി ട്വൻ്റി നടപ്പിലാക്കിയില്ല.

ഒന്നും ചെയ്യാതെ അക്കൗണ്ടിൽ ബാലൻസ് ഉണ്ടെന്ന് പറയുന്നതാണോ പൊതുപ്രവർത്തനം. സാബു എം ജേക്കബിൻ്റേത് സി എസ് ആർ ഫണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ്. നിർമ്മിച്ചുനൽകിയ വീടുകളുടെ ഫണ്ടിൽ ലൈഫ് മിഷനിൽ നിന്ന് ഉള്ള പണവും ഉണ്ട്‌.

വ്യാജമായ വോട്ട് ചേർത്തത് സാബു എം ജേക്കബ്, സിപിഐഎം അല്ലെന്നും എസ് സതീഷ് ആരോപിച്ചു. വോട്ട് ചേർത്തത് ഉൾപ്പെടെ കൃത്രിമമായ കാര്യങ്ങൾചെയ്തായിരുന്നു സാബു എം ജേക്കബിൻ്റെ വിജയം. കൊച്ചി കോർപറേഷനിൽ വനിതാ മേയർ ആകാൻ കഴിയുന്ന നിരവധിപേർ സിപിഐഎമ്മിൽ ഉണ്ട്.

കൊച്ചിയെ നയിക്കാൻ കഴിയുന്ന ഒരാൾ തന്നെ മേയർ ആകും. സ്ഥാനാർഥികളിൽ പുതിയ മുഖങ്ങളും പരിചയസമ്പന്നരും ഉണ്ടാകുമെന്നും എസ് സതീഷ് വ്യക്തമാക്കി. pim

Be the first to comment

Leave a Reply

Your email address will not be published.


*