മഴക്കാലമല്ലേ! ഇത് ഒരു തുള്ളി മതി, മൂക്കടപ്പും ജലദോഷവും മാറ്റാം; ആശ്വാസം ഉറപ്പാണ്

മഴക്കാലം തുടങ്ങിയാല്‍ പിന്നെ പലവിധ രോഗങ്ങളും തലപൊക്കി തുടങ്ങും. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പ്രയാസങ്ങള്‍ നേരിടുന്നുമുണ്ട്. ഉന്മേഷക്കുറവ്, പ്രതിരോധശേഷിക്കുറവ്, ഉറക്കക്കുറവ്, ജലദോഷം, പനി, ചുമ, തുമ്മല്‍ എന്നിങ്ങനെ എത്രയെത്ര രോഗങ്ങളാണ് ഈര്‍പ്പം കൂടി തുടങ്ങുമ്പോള്‍ ക്യൂവിലുള്ളത്. ഈ ബുദ്ധിമുട്ടുകളൊക്കെകൊണ്ട് പൊറുതിമുട്ടുമ്പോഴാണ് പലവിധ മരുന്ന് പ്രയോഗങ്ങളും നമ്മളില്‍ പലരും നടത്തുന്നത്. ഈ പ്രശ്‌നങ്ങള്‍ അകറ്റാനും ആരോഗ്യത്തോടെ ഇരിക്കാനും ചിലര്‍ സുഗന്ധതൈലങ്ങള്‍ ഉപയോഗിക്കാറുണ്ട്.

ചെടികളുടെ സത്തില്‍ നിന്ന് എടുക്കുന്ന സംയുക്തങ്ങളാണ് സുഗന്ധ തൈലങ്ങള്‍ അഥവാ എസന്‍ഷ്യല്‍ ഓയില്‍. ഏകദേശം 90 ഇനം ഓയിലുകളുണ്ട്. ഓരോന്നിനും അവയുടേതായ ഗന്ധവും ആരോഗ്യഗുണങ്ങളുമുണ്ട്. അത് അറിഞ്ഞു വേണം ഉപയോഗിക്കാന്‍. ഇത്തരം ഓയിലുകള്‍ ഉപയോഗിക്കുന്നത് ഒരുപരിധിവരെയൊക്കെ ഉത്തമമാണെന്നാണ് ആരോഗ്യവിദഗ്‌ധര്‍ പറയുന്നത്.

തെറപ്യൂട്ടിക് ഗുണങ്ങള്‍ ഏറെയുള്ള എസന്‍ഷ്യല്‍ ഓയിലുകള്‍ ചെടികളുടെ സത്ത് ആണ്. ശരിയായി ഉപയോഗിച്ചാല്‍ ഇവ അണുബാധകളെ പ്രതിരോധിക്കുകയും രോഗങ്ങളില്‍ നിന്ന് മുക്തി നേടുകയും ചെയ്യാം. സുഗന്ധതൈലകള്‍ ആന്‍റി ബയോട്ടിക് ആന്‍റി മൈക്പരോ ബിയല്‍ ഗുണങ്ങള്‍ ഉണ്ട്. ബാക്‌ടീരിയം അണുബാധ അകറ്റുകയും ചെയ്യും.

  1. യൂക്കാലിപ്‌റ്റസ് ഓയില്‍

മഴക്കാലത്ത് വളരെ പ്രധാനമായും പലരും ഉപയോഗിക്കുന്ന സുഗന്ധതൈലമാണ് യൂക്കാലിപ്‌റ്റ്സ് ഓയില്‍. ജലദോഷം, കഫക്കെട്ട്, ഇതുമൂലമുണ്ടാകുന്ന ശ്വാസതടസങ്ങള്‍ എന്നിവ അകറ്റാന്‍ യൂക്കാലിപ്റ്റ്സ് ഓയില്‍ സഹായിക്കും. ഇതില്‍ ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളുണ്ട്. ഏതാനും യൂക്കാലിപ്റ്റ്സ് ഓയില്‍ ചേര്‍ത്ത് ആവി പിടിപ്പിക്കുകയോ ഡിഫ്യൂസറുകളില്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് നല്ലതാണ്.

2. ലെമണ്‍ ഓയില്‍

മഴക്കാലത്ത് ലെമണ്‍ ഓയില്‍ ഏറെ ഫലപ്രദമാണ്. ഇതിന്‍റെ ഗന്ധം ഉത്‌കണ്ഠ കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്. കുളിക്കുമ്പോഴോ ഡിഫ്യൂസറുകളില്‍ ഉപയോഗിക്കുന്നതോ ആണ് നല്ലത്.

3. ലാവന്‍ഡര്‍ ഓയില്‍

നമ്മളില്‍ പലര്‍ക്കുമുള്ള പ്രശ്‌നമാണ് മൂഡ് സ്വിങ്സും ഉറക്കമില്ലായ്‌മയും. സമ്മര്‍ദ്ദം അകറ്റാനും നാഡീവ്യവസ്ഥയെ ശാന്തമാക്കാനും നല്ല ഉറക്കം ലഭിക്കാനും ലാവെന്‍ഡര്‍ ഓയില്‍ ഉപയോഗിക്കുന്നത് നല്ലതാണ്. പ്രസവശേഷം സ്ത്രീകള്‍ക്കും ഇത് ഉത്തമമാണെന്ന് എന്നാണ് പറയപ്പെടുന്നത്. മാത്രമല്ലതലവേദന, മൈഗ്രേന്‍ ഇവയില്‍ നിന്ന് ആശ്വാസം നല്‍കുന്നു. കര്‍പ്പൂര തുളസി, ലാവെന്‍ഡര്‍ ഇവയുടെ തൈലം നെറ്റിയില്‍ ഇട്ട് തടവിയാല്‍ ഒരുപരിധിവരെ ആശ്വാസം ലഭിക്കും.

4.ടീ ട്രീ ഓയില്‍

മഴക്കാലത്ത് ചര്‍മത്തിലുണ്ടാകുന്ന അണുബാധകള്‍ അകറ്റാന്‍ ടീ ട്രീ ഓയില്‍ പലരും ഉപയോഗിക്കാറുണ്ട്.നേര്‍പ്പിച്ച് ചര്‍മ്മത്തില്‍ പുരട്ടുകയോ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുകയോ ചെയ്യാം. അതുപോലെ ചില ബാക്‌ടീരിയകള്‍, പൂപ്പല്‍ അകറ്റാനും ഉപയോഗിക്കും.

5.പെര്‍മിന്‍റ് ഓയില്‍

മഴക്കാലത്ത് ഒന്നിനും താത്പര്യമില്ലാതെ മടിപിടിച്ച് ചടഞ്ഞുകൂടിയിരിക്കുന്ന വ്യക്തിക്ക് ഉന്മേഷമേകാന്‍ പെപ്പര്‍മിന്‍റ് ഓയിലടങ്ങിയ മെന്‍ഥോള്‍ സഹായിക്കും. തലവേദനയ്ക്കും മൈഗ്രേയിനും ഇത് ആശ്വാസം നല്‍കുന്നു. വീടിന് പുതുമയേകാനും തുണികള്‍ക്ക് സുഗന്ധമേകാനും ഈ ഓയില്‍ ഉപയോഗിക്കാറുണ്ട്. സൗന്ദര്യവസ്‌തുക്കള്‍ക്ക് സ്വഭാവിക ഗന്ധമേകാനും ഇവ ഉപയോഗിക്കാറുണ്ട്. കൊതുകിനെ തുരത്താനും ഉപയോഗിക്കും. സുഗന്ധതൈലങ്ങള്‍ ഉപയോഗിക്കാം.

  • എണ്ണകള്‍ തിരഞ്ഞെടുക്കുമ്പോള്‍

വിപണിയില്‍ ഒട്ടേറെ വാഗ്‌ദാനങ്ങളോടെ പ്രകൃതിദത്തമായ ഓയിലുകള്‍ ഉണ്ടാകാം. എന്നാല്‍ ഗുണനിലവാരമുള്ള ശുദ്ധമായ സസ്യസംയുക്തങ്ങള്‍ അടങ്ങിയ സുഗന്ധ തൈലങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

  • പാര്‍ശ്വഫലങ്ങള്‍

പ്രകൃതിദത്തമായതുകൊണ്ട് തന്നെ ഇത് അപ്പോഴും സുരക്ഷിതമാകണമെന്നില്ല.സസ്യങ്ങളില്‍ നിന്നുള്ള ഹെര്‍ബല്‍ ഉത്പന്നങ്ങളില്‍ ബയോ ആക്ടീവ് സംയുക്തങ്ങളുണ്ട്. ഇവ ആരോഗ്യത്തിന് ദോഷം ചെയ്യാം. കുട്ടികളും ഗര്‍ഭിണികളും ഇവയുടെ ഗന്ധം ശ്വസിക്കുന്നത് ശ്രദ്ധിച്ചുവേണം. ചിലപ്പോള്‍ അലര്‍ജി പ്രശ്‌നങ്ങള്‍, ചൊറിച്ചില്‍, ആസ്‌മ, തലവേദന എന്നിവയും ഈ ഓയില്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടായെന്നിരിക്കാം. അങ്ങനെയുള്ളവര്‍ ഇവ ശരീരരത്തില്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവര്‍ വൈദ്യസഹായം.

Be the first to comment

Leave a Reply

Your email address will not be published.


*