ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവത്തിനുള്ള കൊടിക്കൂറ, കൊടിക്കയർ സമർപ്പണം ഫെബ്രുവരി 14-ന് നടക്കും.
14-ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെങ്ങളം വടക്കത്ത് ഇല്ലത്ത് ഗണപതി നമ്പൂതിരിയുടെ പക്കൽ നിന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് അഭിലാഷ്, ക്ഷേത്ര ഉപദേശക സമിതിപ്രസിഡൻറ് പി കെ രാജൻ,വഴിപാടുകാരൻ രാജേഷ് നാഗവള്ളി എന്നിവർ ചേർന്ന് കൊടിക്കൂറ ഏറ്റുവാങ്ങും.
തുടർന്ന് രഥഘോഷയാത്രയായി വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 7. 45 ന് മഹാദേവക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.
കൊടിമരച്ചുവട്ടിൽ മന്ത്രി വി എൻ വാസവൻ കൊടിക്കൂറ ഏറ്റുവാങ്ങും. 18-ന് ഏറ്റുമാനൂർ ഉത്സവത്തിന് കൊടിയേറും,25-നാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കകയും.27-ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
പത്രസമ്മേളനത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് അഭിലാഷ്,ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് പി കെ രാജൻ,സെക്രട്ടറി മഹേഷ് രാഘവൻ,പ്രോഗ്രാം കോഓർഡിനേറ്റർ കെ എൻ ശ്രീകുമാർ,സമിതി വൈസ് പ്രസിഡൻറ് കെ എൻ ഭൂവനേന്ദ്രൻ,അംഗങ്ങളായ ടി എസ് സനീഷ്,എൻ എസ് സുനീന്ദ്രൻ എന്നിവർ പങ്കെടുത്തു.
പുന്നത്തുറ : ഏറ്റുമാനൂർ പുന്നത്തുറ ഗവ. യു.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉടൻ യാഥാർഥ്യമാകും. കെട്ടിടത്തിന്റെ നിർമാണം രണ്ടാം ഘട്ടത്തിലേക്കു കടന്നു. രണ്ടാം നിലയുടെ കോൺക്രീറ്റിനുള്ള ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 2.17 കോടി രൂപ ചെലവിലാണു നിർമാണ പ്രവർത്തനങ്ങൾ. രണ്ടു നിലകളോടു കൂടിയ കെട്ടിടമാണ് ആദ്യ ഘട്ടത്തിൽ നിർമിക്കുക. […]
ഈ മാസം 19ന് ദുബായിൽ വച്ച് ജീവനൊടുക്കിയ ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം. മൃതദേഹം സംസ്കരിക്കുന്നതിന് പൊലീസിന്റെ എൻഒസി ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനായി മൃതദേഹവുമായി സുഹൃത്തുക്കൾ ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ അഞ്ച് മണിക്കൂറിലധികമാണ് കാത്തു കിടന്നത്. ഇവിടെനിന്ന് എൻഒസി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് […]
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കഴിഞ്ഞ ദിവസം പിടികൂടിയ പഴകിയ മീനിൽ രാസ പദാർഥങ്ങൾ അടങ്ങിയിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ട്. മീൻ ഭക്ഷ്യയോഗ്യമാണെന്ന അറിയിപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിന്ന് ലഭിച്ചെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട് വന്നതോടെ മീൻ തിരിച്ചു കൊടുക്കണ്ട സ്ഥിതിയിലാണ് […]
Be the first to comment