
അതിരമ്പുഴ: അതിരമ്പുഴയിൽ യുവതിയെയും പെൺമക്കളെയും കാണാനില്ലെന്ന് പരാതി. അതിരമ്പുഴ സ്വദേശിനി ഐസി സാജനെയും മക്കളായ അമലയേയും അമയയേയും ആണ് കാണാതായത്.
ഐസിയുടെ ഭർത്താവ് രണ്ട് വർഷം മുമ്പ് മരിച്ചു പോയിരുന്നു. ഇതേ തുടർന്ന് ഉണ്ടായ കുടുംബ സ്വത്തു തർക്കത്തിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഇവരെ കാണാതായത് എന്ന് പറയുന്നു .
കുടുംബ പ്രശ്നങ്ങൾ സംബന്ധിച്ചത് ഫേസ്ബുക്ക് പോസ്റ്റും ഇട്ട ശേഷമാണ് ഐസിയുടെയും 2 പെൺ മക്കളുടെയും തിരോധാനം.ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
Be the first to comment