
ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പ്രവേശനോത്സവം നടന്നു.സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ജയകുമാർ ടി. ചടങ്ങിന് സ്വാഗതം പറഞ്ഞു. കാഞ്ഞിരപ്പള്ളി ഐ.ടി. ഡി. പി പ്രോജക്റ്റ് ഓഫീസർ സജു എസ് അധ്യക്ഷത വഹിച്ചു.
ഏറ്റുമാനൂർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ബീന ഉദ്ഘാടനം നിർവ്വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗം ബിനീഷ് ജോർജ് S.S. L.C, +2 ഉന്നത വിജയം നേടിയ കുട്ടികൾക്കും മൊമൻ്റോ നൽകി. വാർഡ് കൗൺസിലർ രശ്മി ശ്യാം നവാഗതരായ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി . പി.ടി.എ വൈസ് പ്രസിഡൻ്റ് സാം കുമാർ, സീനിയർ അസിസ്റ്റൻ്റ് ദിലീപ് കുമാർ എന്നിവർ ആശംസകൾ നേർന്നു. സീനിയർ സൂപ്രണ്ട് ശശിധരൻ നന്ദി അർപ്പിച്ചു.
Be the first to comment