
ഏറ്റുമാനൂർ :കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷന്റെ (സിഡ്കോ) സംസ്ഥാനത്തെ ആദ്യത്തെ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ സെന്റർ ഏറ്റുമാനൂരിൽ പ്രവർത്തനം ആരംഭിച്ചു.വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് സെന്റർ ഉദ്ഘാടനം ചെയ്തു . മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തി.
സുവര്‍ണജൂബിലി വര്‍ഷത്തില്‍ സംരംഭകര്‍ക്കുള്ള സിഡ്കോയുടെ സമ്മാനമാണ് ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ സെന്ററെന്ന് ചെയര്മാന് സി.പി.മുരളി പറഞ്ഞു. ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആകെ ഗുണകരമാകുംവിധത്തില്‍ വ്യവസായികളെക്കൂടി ഉള്‍പ്പെടുത്തിയാണ് കേന്ദ്രം പ്രവര്‍ത്തിക്കുകയെന്ന് സിഡ്കോ മാനേജിംഗ് ഡയറക്ടര്‍ ആര്. ജയശങ്കര്‍ പറഞ്ഞു.
ചെറുകിട സംരംഭകർക്ക് അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള സൗകര്യം മാർക്കറ്റിങ് വിഭാഗം വഴി ഉറപ്പാക്കും. ലഭ്യമാക്കാൻ സാധിക്കുന്ന മുഴുവൻ അസംസ്കൃത വസ്തുക്കളും ഈ കേന്ദ്രം വഴി സംരംഭകർക്ക് ലഭ്യമാക്കും. വ്യവസായികളുടെ പരാതികൾ പരിഹരിക്കാൻ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമും ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വിഭാഗത്തിനു കീഴിൽ ഫെസിലിറ്റേഷൻ സെന്ററിൽ ഒരുക്കും.
വ്യവസായികളുടെ പ്രശ്നപരിഹാരത്തിനുള്ള ഏകകേന്ദ്രമായി ഇതിനെ വിപുലപ്പെടുത്താനാണ് സിഡ്കോയുടെ തീരുമാനം. ഭൂഗർഭ നില ഉൾപ്പെടെ മൂന്നുനിലകളിലായി 4948 ചതുരശ്ര അടി സ്ഥലമാണ് കേന്ദ്രത്തിന് ആകെയുള്ളത്. 1.32 കോടി രൂപയാണ് നിർമാണച്ചെലവ്.
Be the first to comment