ഛത്തീസ്ഘട്ടിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം; എൽ ഡി ഫ് അതിരമ്പുഴയിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.

ഏറ്റുമാനൂർ: മതന്യൂനപക്ഷങ്ങൾക്കെതിരെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾക്കും ഛത്തീസ്ഘട്ടിൽ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബിജെപി സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ചും എൽ ഡി ഫ് ഏറ്റുമാനൂർ മണ്ഡലം കമ്മറ്റി അതിരമ്പുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് മുൻ എംപി തോമസ് ചാഴികാടൻ ഉദ്ഘാടനം ചെയ്തു. സി പി ഐ (എം) ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു.സി പി ഐ ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി കെ ഐ കുഞ്ഞച്ചൻ സ്വാഗതം പറഞ്ഞു.

യോഗത്തിൽ എൽ ഡി ഫ് നേതാക്കളായ കെ എൻ വേണുഗോപാൽ, എം എസ് സാനു, ജോസ് ഇടവഴിക്കൻ,ബിനു ബോസ്, കെ റ്റി രമേശൻ, ടോണി കുമരകം, ജയിംസ് കുര്യൻ, അഡ്വ : വി ജയപ്രകാശ്, ഇ എസ് ബിജു, ജോഷി ഇലഞ്ഞിയിൽ , രതീഷ് രത്നാകരൻ, പി എൻ സാബു, എൻ എം മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*