
കോട്ടയം:കെ ജി സേതുനാഥ് സ്മാരക സാംസ്കാരിക വേദിയുടെയും ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രശസ്ത കഥാകാരൻ കാരൂർ നീലകണ്ഠപ്പിള്ള അനുസ്മരണം ഞായറാഴ്ച ഏറ്റുമാനുരിൽ നടക്കും.
വൈകിട്ട് 4ന് ഏറ്റുമാനൂർ ജനകീയ വികസന സമിതി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം അഡ്വ.മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജനകീയ വികസന സമിതി പ്രസിഡൻ്റ് ബി രാജീവ് അദ്ധ്യക്ഷത വഹിക്കും.
ഗാനരചയിതാവും നടനും ജി സേതുനാഥ് സ്മാരക സാംസ്കാരിക വേദി പ്രസിഡൻ്റുമായ ഹരിയേറ്റുമാനൂര് ആമുഖ പ്രഭാഷണം നടത്തും.കവിയും കഥാകൃത്തുമായ ടിനോ ഗ്രേസ് തോമസ് മുഖ്യപ്രഭാഷണം നടത്തും.
മഹാത്മ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സി ടി അരവിന്ദ് കുമാർ, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം ഡോ.എം ജി ബാബുജി എന്നിവർ കാരൂർ നീലകണ്ഠപ്പിള്ള അനുസ്മരണം നടത്തും.ജനകീയ വികസന സമിതി സെക്രട്ടറി മോഹൻകുമാർ മംഗലത്ത് നന്ദി പറയും. അനുസ്മരണത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ”കാരൂരിൻ്റെ കഥാപ്രപഞ്ചം” എന്ന വിഷയത്തിൽ പ്രസംഗ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
ett
Be the first to comment