മനയ്ക്കപ്പാടം റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം സേവന ദിനമായി ആചരിച്ചു.

ഏറ്റുമാനൂർ :മനയ്ക്കപ്പാടം റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ഗാന്ധിജയന്തി ദിനം സേവന ദിനമായി ആചരിച്ചു. അതിരമ്പുഴ- നീണ്ടൂർ റോഡുകളെ ബന്ധിപ്പിക്കുന്ന ഏറ്റുമാനൂർ കെഎസ്ഇബി ഓഫീസ് പടി മുതൽ നീണ്ടൂർ റോഡിലെ സിയോൺ ജംഗ്ഷൻ വരെയുള്ള ലിങ്ക് റോഡിന്റെ ശുചീകരണ പ്രവർത്തനമാണ് നടത്തിയത്.

റോഡ് സഞ്ചാരയോഗ്യമാക്കുവാനുള്ള നാളുകളായുള്ള പരിശ്രമം നടക്കാതെ വന്നത് മൂലമാണ് ഒക്ടോബർ 2 ന് റെസിഡന്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനം നടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു.

ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസ് മുതൽ സിയോൺ ജംഗ്ഷൻ വരെ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ അസോസിയേഷൻ പ്രസിഡന്റ് മാത്യു വലിയ കുളത്തിൽ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി ടോംസ്. പി.ജോസഫ്, രക്ഷാധികാരി പി.ജെ ജോണി, മറ്റു ഭാരവാഹികളായ തോമസ് ചെമ്പ്ലാവിൽ, കെ.വി. പൊന്നപ്പൻ, ജീമോൻ. കെ.ആർ, ഷാൻ്റി മാത്യു, റെജി പൊയ്യാറ്റിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*