
ഏറ്റുമാനൂർ: കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്, ഡി.വൈ.എഫ്.ഐ മാന്നാനം മേഖല കമ്മറ്റി, ഭീകരവാദം തുലയട്ടെ എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ബ്ലോക്ക് സെക്രട്ടറി അരുൺ എം. എസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനു. ആർ അധ്യക്ഷനായി. സെക്രട്ടറി അജിത് മോൻ പി. ടി, ബ്ലോക്ക് കമ്മിറ്റി അംഗം ഫിലിപ്പ്. സി. ജോസഫ്, ലോക്കൽ കമ്മിറ്റി അംഗം അനൂപ് അഷ്‌റഫ്, വൈസ് പ്രസിഡന്റ് മായ ബിനു തുടങ്ങിയവർ സംസാരിച്ചു.
Be the first to comment