ഏറ്റുമാനൂര്‍ ലയൺസ് ക്ലബ് ഭാരവാഹികളുടെ ഇന്‍സ്റ്റലേഷനും സര്‍വ്വീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും നടന്നു

ഏറ്റുമാനൂർ: സെൻ്റിനിയൽ ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ ഇൻസ്റ്റലേഷനും പുതിയ അംഗങ്ങളുടെ ഇൻഡക്ഷനും സർവ്വീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും നടന്നു.

ക്ലബ് ഹാളിൽ നടന്ന പരിപാടി പി എം ജെ എഫ് ലയൺ ജേക്കബ്ബ് ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് മാത്തച്ചൻ പ്ലാത്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. 25-26 വർഷത്തെ പ്രസിഡൻ്റായി ടോമി സെബാസ്റ്റ്യനും സെക്രട്ടറിയായി വർഗ്ഗീസ് പി വി യും ട്രഷററായി ജയിംസ് ലൂക്കും അഡ്മിനിസ്ട്രേറ്ററായി സിബി ജോർജ്ജും ചുമതലയേറ്റു.

വനിതാ ഫോറം കൺവീനറായി മോളി ജോസഫിനെ നിയമിച്ചു. സർവ്വീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും വനിതാ ഫോറം ഉദ്ഘാടനവും നടന്നു.2025-ജൂലൈയിൽ പ്രസിദ്ധീകരിച്ച ക്ലബ്ബ് ഡയറക്ടറിയുടെ പ്രകാശനവും നടത്തി. 50ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ജോസ് ചക്കാലയ്ക്കൽ മോളിക്കുട്ടി ജോസ് എന്നിവരെ പൊന്നാട അണിയിച്ച് ചടങ്ങിൽ ആദരിച്ചു.പുതിയ അംഗങ്ങുടെ ഇൻഡക്ഷനും നടന്നു. ചീഫ് ഗസ്റ്റിനെയും മറ്റു ഭാരവാഹികളെയും ടി ജെ മാത്യു പരിചയപ്പെടുത്തി.റീജിനൽ ചെയർപേഴ്സൺ സാബു ജോസഫ് മുഖ്യപ്രഭാഷണം നടത്തി.സെബാസ്റ്റ്യൻ മാത്യു സ്വാഗതവും തോമസ് കെ.ജെ നന്ദിയും പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*