
നീണ്ടൂർ: കുറുമുള്ളൂർ എ വി ജോർജ് മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പരിക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും ഹരിത കർമ്മ സേനാംഗങ്ങളെയും മികച്ച സംരംഭകയേയും ആദരിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് റ്റോമി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി സെക്രട്ടറി എം എസ് ഷാജി ,ജോ. സെക്രട്ടറി ഗോരോമ്മ തോമസ്, ലൈബ്രേറിയൻ റ്റി ജെ പൗലോസ്, ലൈബ്രറി കമ്മിറ്റിയംഗങ്ങളായ വിജയൻ പി ടി, മാത്യു സി സി, സി പി തോമസ് ഉണർവ് സാംസ്കാരിക വേദി കൺവീനർ റോസമ്മ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.
എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ അക്ഷയ് എ എസ്, ജാനകി ഷിബു, ധ്വനി ജി ഉണ്ണിത്താൻ, ശിവ ലക്ഷ്മി എന്നിവർക്ക് ക്യാഷ് അവാർഡും മെമൻ്റോയും നല്കി ആദരിച്ചു. കുടുംബശ്രീ ഓഫീസ് കെട്ടിടത്തിനായി സൗജന്യമായി ഭൂമി നല്കിയ ലൈബ്രറിയംഗം എം എൽ തോമസിനെയും ഹരിത കർമ്മ സേനാംഗമായ ജെസ്സി മാത്യു, മികച്ച തൊഴിൽ സംരംഭക കവിത ബാബു എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
Be the first to comment