ഏറ്റുമാനൂർ വെട്ടിമുകൾ വിക്ടറി ലൈബ്രറി &റീഡിങ് റൂം പുനർ പ്രവർത്തനം ആരംഭിച്ചു

ഏറ്റുമാനൂർ : കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പ്രവർത്തന രഹിതമായി കിടന്നിരുന്ന വെട്ടിമുകൾ വിക്ടറി ലൈബ്രറി &റീഡിങ് റൂം പുനർ പ്രവർത്തനം ആരംഭിച്ചു.ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിൻ്റെ 79ാം സ്വാതന്ത്ര്യ ദിനത്തിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ്‌ സിറിൾ ജി നരിക്കുഴി അധ്യക്ഷത വഹിച്ചു. കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി മുഖ്യ പ്രഭാഷണം നടത്തി.

അർച്ചന വിമൻസ് സെന്റർ ഡയറക്ടർ മിസ്സ്‌. ത്രേസ്സിയാമ്മ മാത്യു സ്വാതന്ത്ര്യദിന സന്ദേശം നൽകി. നഗരസഭ പ്രതിപക്ഷ നേതാവ് ഇ എസ് ബിജു, ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ബിജു കുമ്പിക്കൻ, നഗരസഭ കൗൺസിലർമാരായ സിബി ചിറയിൽ, തങ്കച്ചൻ കോണിക്കൽ, ത്രേസ്സിയാമ്മ മാത്യു, വെട്ടിമുകൾ സെന്റ് പോൾസ് ഹൈസ്കൂൾ ഹെഡ് മിസ്ട്രെസ്സ് സിസ്റ്റർ മേഴ്‌സി തോമസ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. വി ആർ ജയചന്ദ്രൻ, ലൈബ്രറി രക്ഷാധികാരി ജോസ് വേമ്പേനി എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥശാല കമ്മിറ്റി അംഗം ജയശ്രീ പള്ളിക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ജോസഫ് തോമസ് പാലക്കൽ നന്ദിയും പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിന് മുൻപായി ലൈബ്രറി അങ്കണത്തിൽ രക്ഷാധികാരി സെബാസ്റ്റ്യൻ വട്ടമല ദേശീയ പതാക ഉയർത്തി.

Be the first to comment

Leave a Reply

Your email address will not be published.


*