ഏറ്റുമാനൂർ : യശശ്ശരീരനായ കെ. എം മാണിയുടെ 93-)0 ജന്മദിനമായ ഇന്നലെ മെഡിക്കൽ കോളേജിലെ രോഗികൾക്ക് പ്രഭാതഭക്ഷണം കൊടുത്തുകൊണ്ട് കേരള കോൺഗ്രസ് (എം) ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി കാരുണ്യദിനം ആചരിച്ചു. പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എക്സ് എം പി ഉത്‌ഘാടനം നിർവഹിച്ചു.
നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ് ഇടവഴിക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ്, ജില്ലാ സെക്രട്ടറിമാരായ ബെന്നി തടത്തിൽ, പി. കെ ആനന്ദക്കുട്ടൻ, ബിറ്റു വൃന്ദാവൻ, വി. എം. റെക്‌സോൺ, മണി അമ്മഞ്ചേരി, പൊന്നപ്പൻ കരിപ്പുറം, അനിൽ തുമ്പശ്ശേരി,സിബി തടത്തിൽ, ജോഷി കരിമ്പുകാലായിൽ തുടങ്ങിയവർ നേതൃത്വം നൽകി.



Be the first to comment