ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങി, ഊര്‍ജ ലഭ്യത ഉറപ്പാക്കാനായി ഇറാനുമായി നിരന്തരം ബന്ധപ്പെടുന്നു: വിദേശകാര്യ മന്ത്രാലയം

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം. മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കാണ് സഹായം നല്‍കുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കാന്‍ ഇറാന്റെ വിദേശ മന്ത്രിയുമായി എസ് ജയശങ്കര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും രണ്‍ദീര്‍ ജയ്സ്വാള്‍ അറിയിച്ചു.

ഇറാനില്‍ 9000 ഇന്ത്യക്കാരുണ്ട്. ഇവരില്‍ മടങ്ങാനാഗ്രഹിച്ച് എംബസിയെ സഹായിച്ചവരെ ഇറാന്റെ കരയതിര്‍ത്തി കടയ്ക്കാന്‍ സഹായം നല്‍കുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. അര്‍മേരിനിയിലേക്കും അസെര്‍ബൈജാനിലേക്കും കടയ്ക്കാനാണ് വഴിയൊരുക്കി നല്‍കുന്നത്.

അവിടെനിന്ന് ലഭ്യമായ വിമാനങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് മടങ്ങാം. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇറാന്‍ അനുമതി നല്‍കുന്നതിനെ സംബന്ധിച്ച് ചരക്ക് നീക്കവും ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയും സംരക്ഷിക്കാന്‍ വിദേശകാര്യമമന്ത്രി എസ് ജയശങ്കര്‍ അബ്ബാസ് അരഗ്ച്ചിയുമായി സംസാരിക്കുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.

പെട്രോളിയും ഉത്പന്നങ്ങള്‍ ലഭിക്കാനായി ഇന്ത്യയോട് ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ അപേക്ഷിച്ചിട്ടുണ്ട് എന്നും അപേക്ഷ പരിശോധിക്കുകയാണെന്നും ജയ്സ്വാള്‍ അറിയിച്ചു. ഇറാന്റെ മൂന്ന് കപല്ലുകളും ഇന്ത്യയില്‍ നങ്കൂരമിടാന്‍ ഫെബ്രുവരി 28ന് അപേക്ഷ തേടിയിരുന്നുവെന്നും മാര്‍ച്ച് ഒന്നിന് ആവശ്യം അംഗീകരിച്ചിരുന്നുവെന്നും വിദേശകാര്യ വക്തമാവ് അറിയിച്ചു. കൊച്ചിയിലുള്ള ഐറിസ് ലവാന്റെ ജീവനക്കാരെ സംബന്ധിച്ച് പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യം പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*