ചികിത്സയില്‍ കഴിയുന്ന യുവതിയെ വിളിച്ചിറക്കി മുന്‍ ഭര്‍ത്താവിന്റെ കൊടുംക്രൂരത; ഫ്ലാസ്കിൽ കൊണ്ടുവന്ന ആസിഡ് മുഖത്തൊഴിച്ചു

കോഴിക്കോട് ചെറുവണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ചികിത്സയില്‍ കഴിയുകയായിരുന്ന യുവതിയെ വിളിച്ചിറക്കി മുന്‍ ഭര്‍ത്താവാണ് ആസിഡ് ഒഴിച്ചത്. ഗുരുതരമായി പരരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 

ചെറുവണ്ണൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതിയെ ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചിറക്കിയാണ് മുന്‍ ഭര്‍ത്താവ് ആസിഡ് ഒഴിച്ചത്. ഫ്ലാസ്കിൽ കൊണ്ടുവന്ന ആസിഡ് യുവതിക്ക് നേരെ ഒഴിക്കുകയായിരുന്നു. നിലവിളിച്ച് ഓടിയ യുവതിയെ പിന്തുടര്‍ന്നും ആസിഡ് ഒഴിച്ചു. തിരുവോട് സ്വദേശി കാരിപ്പറമ്പില്‍ പ്രശാന്തിന്റെ ആക്രമണത്തില്‍ കൂട്ടാലിട കാരടിപറമ്പില്‍ പ്രവിഷയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.

നിലവിളി കേട്ട് ഓടിയെത്തിയ ആശുപത്രി അധികൃതരും നാട്ടുകാരും സമീപത്തെ ടാക്‌സി ഡ്രൈവറായ ലിതിന്റെ സഹായത്തോടെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു.കണ്ണൂരില്‍ ജോലിചെയ്യുന്ന പ്രവിഷ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. തൃശ്ശൂരില്‍ കോള്‍ ടാക്‌സി ഡ്രൈവറാണ് പ്രശാന്ത്. പ്രശാന്തിനെ മേപ്പയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*