മധുരം കൂടിയാൽ കാൻസർ വഷളാകുമോ?

പായസവും ചോക്ലേറ്റുമൊക്കെ കിട്ടിയാൽ വിടാത്തവരാണ് മിക്കവാറും ആളുകൾ. ആളുകളുടെ ഈ മധുരക്കൊതി രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിക്കാനും പല ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ, രോ​ഗനിർണയത്തിന് ശേഷം കാൻസർ രോ​ഗികൾ അമിതമായി പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് പറയുകയാണ് ഓങ്കോളജിസ്റ്റ് ആയ ഡോ. ജയേഷ് ശർമ.

  • അമിതമായ പഞ്ചസാരയുടെ ഉപയോ​ഗം ഇൻസുലിൻ വർധനവിന് കാരണമാകുന്നു. ഇത് കോശ വിഭജനത്തെയും വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്ന ഹോർമോൺ ആണ്. അതുകൊണ്ട് തന്നെ, അർബുദ കോശങ്ങളുടെ വളർച്ചയെയും ഇത് സഹായിക്കുന്നു.
  • കൂടാതെ വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് അമിതമായ പഞ്ചസാരയുടെ ഉപയോ​ഗം കാരണമാകുന്നുണ്ട്. ഇത് ശരീരവീക്കത്തിനും അതുമൂലം പല രോ​ഗങ്ങൾക്കും കാരണമാകും. അർബുദത്തെയും പ്രതികൂലമായി ബാധിക്കുന്നു.
  • മധുര പാനീയങ്ങളിലും പാക്ക് ചെയ്ത സ്നാക്കുകളിലും ജ്യൂസിലുമൊക്കെ അടങ്ങിയ പഞ്ചസാര കരളിൽ കൊഴുപ്പ് വർധിപ്പിക്കാം. ഇതും അർബുദ കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്നതാണ്.

പഞ്ചസാര എങ്ങനെ സുരക്ഷിതമായി ഉപയോ​ഗിക്കാം

  • മിതത്വമാണ് പ്രധാനം. ശരീരത്തിന് ആവശ്യമായ ആകെ ഊർജ്ജത്തിന്റെ പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് പഞ്ചസാരയിൽ നിന്ന് കിട്ടുന്നത്. ആരോ​ഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു ദിവസം ഏഴ്-എട്ട് ടീസ്പൂൺ വരെ പഞ്ചസാര കഴിക്കാവുന്നതാണ്. എന്നാൽ അത് 5-6 ടീസ്പൂൺ ആക്കി ചുരുക്കുന്നതാണ് ഉചിതം.
  • മധുരത്തിനായി പ്രകൃതിദത്ത പഞ്ചസാര അടങ്ങിയ പഴങ്ങൾ കഴിക്കുന്നതാണ് നല്ലത്. ഇതിൽ നാരുകളും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. നാരുകൾ പഞ്ചസാരയുടെ ആ​ഗിരണത്തെ സാവധാനത്തിലാക്കുന്നു. ഇത് ഇൻസുലിൻ സ്പൈക്ക് കുറയ്ക്കാൻ സഹായിക്കും.
  • ചായ കുടിക്കുമ്പോഴും പഞ്ചസാര ഉപയോ​ഗം മിതപ്പെടുത്താം.

Be the first to comment

Leave a Reply

Your email address will not be published.


*