
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലറുടെ ആത്മഹത്യയില്‍, ബിജെപി നേതൃത്വത്തിനെതിരെ കൗണ്‍സിലറുടെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വായ്പ എടുത്തിട്ടും തിരിച്ചടയ്ക്കാതെ, ഭൗതിക ശരീരത്തിന് മുന്നില്‍ നിന്ന് കരയാന്‍ ഉളുപ്പില്ലാത്തവര്‍ ഉണ്ടെന്ന് പോസ്റ്റില്‍ പരാമര്‍ശം. ബിജെപി വലിയവിള കൗണ്‍സിലറുടെ ഭര്‍ത്താവാണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.
വായ്പ എടുത്ത് വര്‍ഷങ്ങളോളം തിരിച്ചടയ്ക്കാതിരുന്നിട്ട് അനി ചേട്ടന്റെ ദൗതിക ദേഹത്തിന് മുന്നില്‍ വന്നു നിന്നു കരയാന്‍ ഉളുപ്പില്ലാത്തവരും അവിടെ ഉണ്ടായിരുന്നു എന്നത് വേദനാജനകമാണ്. കാശിന് വേണ്ടി മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ടവരെ ഇനിയെങ്കിലും പാര്‍ട്ടിയും സംഘവും തിരിച്ചറിയുക. സംഘം എന്ന് ഉദ്ദേശിച്ചത് കേരളത്തിലെ സംഘത്തിനെയാണ്. നാഗ്പൂര്‍ കാര്യാലയവും വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന വടക്കരായ സംഘികളും ഭേദമാണ് – എന്നാണ് കുറിപ്പ്.
തിരുമല അനില്‍ ആത്മഹത്യ ചെയ്ത അന്ന് മുതല്‍ വലിയ പ്രതിരോധത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വവും തിരുവനന്തപുരം ജില്ലാ നേതൃത്വവും. തങ്ങളുടെ പ്രാദേശിക നേതാക്കളില്‍ നിന്ന് പോലും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടെയാണ് വലിയവിള കൗണ്‍സിലറുടെ ഭര്‍ത്താവ് പ്രതിഷേധവുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയത്.
Be the first to comment