ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് കൊച്ചി സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി. കതൃക്കടവ് സ്വദേശിയായ എ പി അരുണിന്റെ 80.12 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
‘app.gbepinvest.com’ എന്ന വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോം വഴിയാണ് തട്ടിപ്പ് നടന്നത്. ജനുവരി 26 മുതല്‍ 20 തവണകളായാണ് അരുണ്‍ പണം നിക്ഷേപിച്ചത്.
തന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് ഇത്രയും തുക പ്ലാറ്റ്ഫോമിലേക്ക് കൈമാറിയത്. നിക്ഷേപിച്ച തുകയോ,വാഗ്ദാനം ചെയ്ത ലാഭമോ തിരികെ ലഭിക്കാതെവന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Be the first to comment