ഫാമിലി സർക്കസിന്റെ പൂജാ സ്വിച്ചോൺ കർമ്മം തൃശൂരിൽ നടന്നു

ടി ജി രവി,ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന “ഫാമിലി സർക്കസ് ” എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ചോൺ കർമ്മം തൃശൂർ അഖില കേരള എഴുത്തച്ഛൻ സമാജം ഹാളിൽ വച്ച് നിർവഹിച്ചു.

നിർമ്മാതാവ് നെൽസൺ ഐപ്പ് (മധുര രാജ) നടൻ ടി ജി രവി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പൂജക്ക് തുടക്കം കുറിച്ചു.നടൻ ശിവജി ഗുരുവായൂർ സ്വിച്ചോൺ നിർവഹിച്ചപ്പോൾ സംവിധയകൻ വേണു ബി നായർ ആദ്യ ക്ലാപ്പടിച്ചു. ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു.

മൂവി ബോംബ് ഫിലിംസിന്റെ ബാനറിൽ സീമന്ത് ഉളിയിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കോബ്ര രാജേഷ്,നിഷ സാരംഗ് , ബിഗ് ബോസ് താരം ജിന്റോ,ഡോക്ടർ രജിത് കുമാർ,നന്ദകിഷോർ , കിരൺ രാജ്, ജോമോൻ ജോഷി, വിജെ മച്ചാൻ,രേണു സുധി,ദാസേട്ടൻ കോഴിക്കോട്,പ്രതീഷ് പ്രകാശ്,അമയ പ്രസാദ്, ഹാപ്പി ബൈജു തുടങ്ങിയവരും അഭിനയിക്കുന്നു. ബിൻസീർ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.സന്ദീപ് പട്ടാമ്പി തിരക്കഥ സംഭാഷണമെഴുതുന്നു.

സംഗീതം-മോഹൻ സിത്താര,മിനീഷ് തമ്പാൻ,എഡിറ്റർ-ആശിഷ് ശിവൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷാജൻ കെ ജോർജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജയ്സൺ ഫ്രാൻസിസ്, പ്രൊഡക്ഷൻ മാനേജർ-മനോജ് മഹാദേവ്,മേക്കപ്പ്- കൃഷ്ണൻ പെരുമ്പാവൂർ, കോസ്റ്റ്യൂംസ്-കുക്കു ജീവൻ,സഞ്ജയ് മാവേലി,ആർട്ട്-ജയൻ നെല്ലങ്കര,പോസ്റ്റർ ഡിസൈൻ-ബൈജു ബാലകൃഷ്ണൻ,സ്റ്റിൽസ്- സോണി മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിജോ ജോസഫ്,അസോസിയേറ്റ് ഡയറക്ടർ- സന്ദീപ് പട്ടാമ്പി,നന്ദു ജി നമ്പ്യാർ,അസിസ്റ്റൻറ് ഡയറക്ടർ-എബി സർഗ്ഗലയ-അശ്വതി പട്ടാമ്പി,ഷൈനി.

Be the first to comment

Leave a Reply

Your email address will not be published.


*