നെയ്യാറ്റിൻകര ഗോപൻ്റെ സമാധി സ്ഥലം തീർഥാടന കേന്ദ്രമാക്കാൻ കുടുംബം; കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്

നെയ്യാറ്റിൻകര ഗോപൻ്റെ സമാധി വിവാദത്തിൽ കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. നിലവിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പോലീസ് കണ്ടെത്തൽ. അതേസമയം സമാധി സ്ഥലം തീർത്ഥാടകേന്ദ്രമാക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം. സമാധിയായെന്ന് ചുവരിൽ പതിച്ച പോസ്റ്റർ കണ്ടാണ് ചുമട്ടുതൊഴിലാളിയായിരുന്ന മണിയനെന്ന ഗോപൻ സ്വാമി മരിച്ച വിവരം നാട്ടുകാർ അറിയുന്നത്.

ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലങ്ങൾക്കു വേണ്ടി കാത്തിരിക്കുകയാണ് പോലീസ്. നിലവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പോലീസിൻ്റെ അന്വേഷണത്തിലും അസ്വാഭാവികത ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ പരിശോധന ഫലങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കേസ് അവസാനിപ്പിച്ച് കോടതിയെ അറിയിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*