ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം ഉപയോഗിച്ച് ഫാസ്ടാഗ് റീച്ചാര്‍ജ് ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം

മുംബൈ: പതിവായി യാത്ര ചെയ്യുന്നവരെ സംബന്ധിച്ച് ഫാസ്ടാഗ് ഇന്ന് ഒരു ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി കഴിഞ്ഞു. ടോള്‍ പ്ലാസകളില്‍ ആര്‍എഫ്‌ഐഡി ടെക്‌നോളജി ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി കാഷ്‌ലെസ് പേയ്‌മെന്റ് നടത്താന്‍ കഴിയുന്ന ഒരു ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ സിസ്റ്റമാണ് ഫാസ്ടാഗ്. ആര്‍എഫ്‌ഐഡി പ്രാപ്തമാക്കിയ ഫാസ്ടാഗ് സ്റ്റിക്കറിലൂടെയാണ് ടോള്‍ കളക്ഷന്‍ നടക്കുന്നത്.

ടോള്‍ പ്ലാസകളില്‍ പണമടയ്ക്കല്‍ സുഗമമാക്കി യാത്ര സുഖകരമാക്കാന്‍ ലക്ഷ്യമിട്ടാണ് ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്. ടോള്‍ കടക്കുമ്പോള്‍ അക്കൗണ്ടില്‍ നിന്ന് പണം സ്വയമേവ കുറയുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം. ഇപ്പോള്‍, ഫാസ്ടാഗിലേക്ക് പണം ആഡ് ചെയ്യുന്നതിന് നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഏറ്റവും സൗകര്യപ്രദമായത് Paytm, PhonePe, അല്ലെങ്കില്‍ Google Pay പോലുള്ള പേയ്മെന്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുക എന്നതാണ്. ഇത്തരം ആപ്പുകള്‍ വഴി എങ്ങനെ റീചാര്‍ജ് ചെയ്യാമെന്ന് നോക്കാം.

പേടിഎം ഉപയോഗിച്ച് ഫാസ്ടാഗ് എങ്ങനെ റീചാര്‍ജ് ചെയ്യാം?

സ്മാര്‍ട്ട്ഫോണില്‍ പേടിഎം ആപ്ലിക്കേഷന്‍ തുറക്കുക.

ആപ്പിലെ ഫാസ്ടാഗ് വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക. താഴേക്ക് സ്‌ക്രോള്‍ ചെയ്യുന്നതിലൂടെ കാണാന്‍ കഴിയും.

ഫാസ്ടാഗ് നല്‍കിയ ബാങ്ക് തെരഞ്ഞെടുത്ത് വാഹന വിശദാംശങ്ങള്‍ നല്‍കുക.

പേടിഎം വാലറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ, നെറ്റ് ബാങ്കിങ് പോലുള്ള ഏതെങ്കിലും രീതി ഉപയോഗിച്ച് പേയ്മെന്റ് പൂര്‍ത്തിയാക്കുക.

ഗൂഗിള്‍ പേ ഉപയോഗിച്ച് ഫാസ്ടാഗ് എങ്ങനെ റീചാര്‍ജ് ചെയ്യാം?

ആന്‍ഡ്രോയിഡ് ഫോണിലോ ഐഫോണിലോ ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ തുറക്കുക.

ആപ്പിന്റെ പേ ബില്ലുകള്‍ എന്ന വിഭാഗത്തിലേക്ക് പോകുക.

ഫാസ്ടാഗ് റീചാര്‍ജ് ഓപ്ഷന്‍ കാണാം. അതില്‍ ടാപ്പ് ചെയ്യുക, തുടര്‍ന്ന് പേയ്മെന്റ് വിഭാഗങ്ങളില്‍ ടാപ്പ് ചെയ്യുക.

ഫാസ്ടാഗ് ഇഷ്യൂവര്‍ ബാങ്ക്, വാഹനത്തിന്റെ ഫാസ്ടാഗ് അക്കൗണ്ട് എന്നിവ തെരഞ്ഞെടുക്കുക, തുടര്‍ന്ന് റീചാര്‍ജ് ബട്ടണില്‍ ടാപ്പ് ചെയ്യുക.

തുക നല്‍കി പേയ്മെന്റ് പൂര്‍ത്തിയാക്കുക

ഫോണ്‍പേ ഉപയോഗിച്ച് ഫാസ്ടാഗ് എങ്ങനെ റീചാര്‍ജ് ചെയ്യാം?

ഫോണ്‍പേ ആപ്ലിക്കേഷന്‍ തുറന്ന് ആപ്പിന്റെ റീചാര്‍ജ് ആന്‍ഡ് പേ ബില്ലുകള്‍ വിഭാഗങ്ങളിലേക്ക് പോകുക.

ഫാസ്ടാഗ് റീചാര്‍ജ് തെരഞ്ഞെടുക്കുക, നിങ്ങളുടെ ബാങ്ക്, വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കുക.

സ്ഥിരീകരണത്തിന് ശേഷം പേയ്മെന്റ് പേജിലേക്ക് പോകുക.

റീചാര്‍ജ് തുക നല്‍കിയ ശേഷം അതിനായി പണമടയ്ക്കുക. ഫാസ്ടാഗ് അക്കൗണ്ട് ബാലന്‍സ് കാണിക്കും. fast

 

Be the first to comment

Leave a Reply

Your email address will not be published.


*