കൊഴുപ്പ് കളയാൻ ഓട്ടത്തെക്കാൾ നല്ലത് നടത്തം, പരിശീലിക്കാം ജാപ്പനീസ് നടത്തം

ഓടുന്നതിനെക്കാൾ നടക്കുമ്പോഴാണ് ശരീരത്തിലെ കൊഴുപ്പ് കൂടുതൽ ഉരുകുക. എന്നാൽ നടത്തം ശരിയായിരിക്കണം. അതിന് മികച്ചത് ജാപ്പനീസ് നടത്ത രീതിയാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ജപ്പാനിലെ ഷിൻഷു സർവകലാശാലയിലെ ഒരു കൂട്ടം ​​ഗവേഷകർ രൂപം കൊടുത്ത ഇന്റർവെൽ വാക്കിങ് ട്രെയിനിങ് ഏതാണ്ട് 20 വർഷത്തോളമായി പ്രചാരത്തിലുണ്ട്. മധ്യവയസ്ക്കരിലും പ്രായമായവരിലും ഹൃദയസംബന്ധമായ രോ​ഗാവസ്ഥയെ പ്രതിരോധിക്കാൻ ഈ നടത്തം മികച്ചതാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

മണിക്കൂറുകൾ നീണ്ട ട്രെഡ്മിൽ നടത്തവും ആയാസം കുറഞ്ഞ നടത്തവുമൊക്കെ മറന്നേക്കൂ. ഇന്റർവെൽ വാക്കിങ് ട്രെയിനിങ് (ഐഡബ്യൂടി) എന്നത് ഊർജ്ജത്തെ സ്മാർട്ട് ആയി ഉപയോ​ഗപ്പെടുത്തലാണ്. വേ​ഗത്തിലുള്ള ന‌ടത്തവും സാവകാശത്തിലുള്ള നടത്തവും ഒരുപോലെ ഉൾപ്പെടുത്തിയാണ് ഈ നടത്ത രീതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ജാപ്പനീസ് നടത്തം എങ്ങനെ നടക്കാം

മൂന്ന് മിനിറ്റ് വേ​ഗത്തിലുള്ള നടത്തിന് ശേഷം മൂന്ന് മിനിറ്റ് സാവകാശത്തിൽ നടക്കാം. ഇത് 30 മിനിറ്റ് സെഷനിൽ അഞ്ച് തവണ ആവർത്തിക്കുന്നു. ഹൃദയത്തിന്റെ ഫിറ്റ്നസ്, കാലുകളുടെ ബലം, വാർദ്ധക്യ ലക്ഷണങ്ങളെ കുറച്ച് നിങ്ങളുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.

നടത്തം ‘ഹൈ ഇൻസിറ്റി’ വ്യായാമം

അതായത്, നടത്തത്തെ ഹൈ ഇൻസിറ്റി വ്യായാമമായി ഇന്റർവെൽ വാക്കിങ് ട്രെയിനിങ് മാറ്റുന്നു. ഈ ദിനചര്യ മെറ്റബോളിസത്തിനും ഹൃദയാരോ​ഗ്യത്തിനും കൊഴുപ്പ് കത്തിക്കുന്നതിനും സഹായിക്കുന്നു. മൂന്ന് മാസം ആഴ്ചയിൽ നാല് തവണ ഈ രീതിയിൽ നടന്നു പരിശീലിക്കുന്നത് കൊളസ്ട്രോൾ, രക്തസമ്മർദം, രക്തത്തിലെ പഞ്ചസാരയുടെ അളവു, പേശികളുടെ ശക്തി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

സ്ഥിരമായി ഇന്റർവെൽ വാക്കിങ് ട്രെയിനിങ് പരിശീലിക്കുന്നവരുടെ എയറോബിക് ശക്തിയും തുടയുടെ പേശികളുടെയും ശക്തിയും 20 ശതമാനം വർധിച്ചതായും പഠനങ്ങൾ പറയുന്നു. 10 വയസു കുറഞ്ഞതായി തോന്നിപ്പിക്കാൻ ഇത് ധാരാളമാണെന്നും ​ഗവേഷകർ പറയുന്നു. രക്തസമ്മർദം, പൊണ്ണത്തടി തുടങ്ങിയ ജീവിതശൈലി രോ​ഗങ്ങളുടെ ലക്ഷണങ്ങളും കുറഞ്ഞു. മാത്രമല്ല, വിഷാദരോ​ഗ ലക്ഷണങ്ങളും പകുതിയായതായി ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ഫാസ്റ്റ് പേസ്ഡ് ഇന്റർവെൽ സമയങ്ങളിൽ ശരീരം ഗ്ലൈക്കോജൻ സംഭരണികളിലേക്ക് ആഗിരണം ചെയ്യുകയും ഓക്സിജൻ ആവശ്യകത വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഉപാപചയ ഗുണങ്ങളുടെ ഒരു കാഡ്‌കേസിന് കാരണമാകുന്നു. പരിശ്രമത്തിനും വീണ്ടെടുക്കലിനും ഇടയിലുള്ള മാറ്റം എലൈറ്റ് അത്‌ലറ്റ് പരിശീലനത്തിന്റെ താളത്തിന് സമാനമാകുന്നു. മുതിർന്നവർക്കും തുടക്കക്കാർക്കും അല്ലെങ്കിൽ ഉദാസീനമായ ജീവിതശൈലിയുള്ളവർക്കും നല്ലതാണ്.

ഈ രീതിയിലുള്ള വ്യായാമം ഹൃദയമിടിപ്പ് വർധിപ്പിക്കുകയും പേശികളുടെ ഏകോപനത്തെ വെല്ലുവിളിക്കുകയും സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് പ്രായമായവരിൽ. രക്തചംക്രമണ വർധനവ് അവയവങ്ങളെ വിഷവിമുക്തമാക്കാനും പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കാനും മാനസിക വ്യക്തത വർധിപ്പിക്കാനും സഹായിക്കുന്നു. ഇത് ഒരു ശാരീരിക വ്യായാമം മാത്രമല്ല, മുഴുവൻ ശരീരത്തിനും പുനരുജ്ജീവിപ്പിക്കുന്ന അനുഭവമാക്കി മാറ്റുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*