കണ്ണൂര്‍: നീതിയുടെ പോരാട്ട ഭൂമിയിലെ നിര്‍ഭയനായ പോരാളി ഫാ. സ്റ്റാന്‍ സ്വാമി അധ:സ്ഥിതരുടെ പക്ഷം ചേര്‍ന്ന മനുഷ്യ സ്നേഹിയാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല.കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന് (കെഎല്‍സിഎ) കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ബിഷപ് ഹൗസില്‍ സംഘടിപ്പിച്ച ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജനാധിപത്യ മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുമായി എരിഞ്ഞസ്തമിച്ച ആ മഹാത്യാഗി നന്മനിറഞ്ഞ മനസുകളില്‍ നീതി സൂര്യനായി എന്നും ജ്വലിച്ചു നില്‍ക്കുമെന്നും ബിഷപ് വടക്കുംതല പറഞ്ഞു.
കെഎല്‍സിഎ രൂപത പ്രസിഡന്റ് ഗോഡ്സണ്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. മോണ്‍. ക്ലാരന്‍സ് പാലിയത്ത്, രൂപത കെ എല്‍സിഎ ഡയറക്ടര്‍ ഫാ. മാര്ട്ടിന് രായപ്പന്, രൂപത പ്രോക്യുറേറ്റര്‍ ഫാ. ജോര്‍ജ്ജ് പൈനാടത്ത്, കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ഫാ. വിപിന്‍ വില്യം, രൂപത ജനറല്‍ സെക്രട്ടറി ശ്രീജന് ഫ്രാന്‍സിസ്, കെ എല്‍ സി ഡബ്യൂഎ സംസ്ഥാന പ്രസിഡന്റ് ഷെര്‍ലി സ്റ്റാന്‍ലി, ഫ്രാന്‍സിസ് അലക്്സ്, ജോയ്സി മെനെസസ്, കെ.എച്ച് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിലെ അമരാവതിയിൽ അറസ്റ്റിലായ സിഎസ്ഐ വൈദികൻ ഉൾപ്പെടെ ജാമ്യം. പന്ത്രണ്ട് പേർക്കാണ് ജാമ്യം അനുവദിച്ചത്. മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത സിഎസ്ഐ മലയാളി വൈദികൻ ഫാദർ സുധീർ പറഞ്ഞു. ഉപാധികളോടെയാണ് അറസ്റ്റിലായവർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. “സുഹൃത്തിന്റെ പിറന്നാള്‍ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഇതിനിടെ ക്രിസ്മസ് […]
കൊച്ചി: എറണാകുളം പുത്തൻവേലിക്കര പീഡനക്കേസിലെ ഒന്നാം പ്രതിയായ വൈദികന്റെ ശിക്ഷയിൽ ഭേദഗതി വരുത്തി ഹൈക്കോടതി. പള്ളി വികാരിയായിരുന്ന എഡ്വിൻ ഫിഗറസിന് എറണാകുളം പോക്സോ കോടതി വിധിച്ച ജീവിതാവസാനം വരെയുള്ള തടവുശിക്ഷ ഹൈക്കോടതി 20 വർഷമായി കുറച്ചു. എന്നാൽ കാലാവധി പൂർത്തിയാക്കാതെ ശിക്ഷയിൽ ഇളവ് നൽകരുതെന്ന വ്യവസ്ഥ ഡിവിഷൻ ബെഞ്ചിന്റെ […]
ഇടുക്കിയിൽ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമയി സഭാ നേതൃത്വം. ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭയുടെ നടപടി. ഇടുക്കിയിൽ ആദ്യമായാണ് ഒരു വൈദികൻ ബി […]
Be the first to comment