വയറിന് മാത്രമല്ല, കൊഴുപ്പ് കുറയ്ക്കാനും പെരുംജീരകം

നിരവധി പോഷകങ്ങളുടെ കലവറയാണ് ഈ കുഞ്ഞൻ വിത്തുകൾ. ഭക്ഷണത്തിന് രുചിയും മണവും വർധിപ്പിക്കുന്നതിനൊപ്പം പെരുജീരകത്തിന് നിരവധി ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്. ഇതിൽ ഏറ്റവും പ്രധാനം ദഹനം മെച്ചപെടുത്തുന്നുവെന്നതാണ്.

ഭക്ഷണം കഴിച്ചശേഷം കുറച്ച് ജീരകം പൊടിച്ചത് കഴിക്കുന്നത് വയറിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല വയറ് കമ്പിച്ചത് പോലുള്ള അസ്വസ്ഥതകളും നീക്കും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും വേഗത്തിലാക്കാന്‍ ജീരകം സഹായിക്കും.

ഇത് ഗ്യാസ്ട്രിക് എന്‍സൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ശരീരത്തിന് തണുപ്പ് നല്‍കുകയും ഭക്ഷണം കഴിച്ചതിന് ശേഷം കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകള്‍ ജീരകത്തിലുണ്ട്. വായ്‌നാറ്റം തടയുന്ന ആന്റി-മൈക്രോബിയല്‍ ഗുണങ്ങളും ജീരകത്തിലുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*