വിതരണ വിഹിതം കൂട്ടിചോദിച്ചു; പേട്രിയറ്റിന് തിയറ്ററുകളിൽ വിലക്കേർപ്പെടുത്തി ഫിയോക്

മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് തിയറ്ററുകളിൽ വിലക്ക്. തിയറ്ററിൽ നിന്നുള്ള വിതരണ വിഹിതം കൂട്ടിചോദിച്ചതിനാണ് വിലക്ക്. ചിത്രത്തിന്റെ നിർമ്മാതാക്കളുമായി കരാർ വയ്ക്കരുതെന്ന് തിയറ്ററുകൾക്ക് ഫിയോക് നിർദേശം. ഏപ്രിൽ 23നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്.

ചിത്രം റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ ലാഭവിഹിതം 60:40 എന്ന നിലയിലാണ്. 60 ശതമാനം നിർമാതാവിനും 40 ശതമാനം തിയറ്റർ ഉടമകൾക്കുമാണ്. രണ്ടാമത്തെ ആഴ്ച 55:45 എന്ന ശതമാനത്തിലേക്കും എത്തും. ഇങ്ങനെയാണ് സാധാരണ കരാർ. എന്നാൽ പേട്രിയറ്റിന് ആദ്യ രണ്ട് ആഴ്ച 60:40 എന്ന രീതിയിൽ ലാഭവി​ഹിതം വേണമെന്ന് നിർമാതാക്കൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് സിനിമയുടെ റിലീസ് അനിശ്ചിതാവസ്ഥയിലേക്ക് എത്തിയത്.

ഏപ്രിൽ 23-നാണ് ചിത്രത്തിന്റെ റിലീസ്. ആദ്യരണ്ടാഴ്ചയും 60% എന്ന കണക്കിൽ ചിത്രം പ്രദർശിപ്പിച്ചാൽ തിയേറ്ററുകൾക്ക് വലിയ നഷ്ടമുണ്ടാകുമെന്നാണ്‌ സംഘടനയുടെ വാദം. നേരത്തെ, മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാൻ’ റിലീസുമായി ബന്ധപ്പെട്ടും സമാന തർക്കമുണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*