വികസന സംവാദത്തെച്ചൊല്ലി നേമം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാക് പോര് തുടരുന്നു. സംവാദത്തിന്തീയതിയും സമയവും വി ശിവന്‍കുട്ടി നിശ്ചയിക്കേണ്ടെന്ന് ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സമയവും സ്ഥലവും താന്‍ നിശ്ചയിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക്തയ്യാറെന്ന് മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായവി ശിവന്‍കുട്ടി പ്രതികരിച്ചു.
വികസനം പ്രധാന ചര്‍ച്ചയാക്കാന്‍ എന്‍ഡിഎയും എല്‍ഡിഎഫും തീരുമാനിച്ചതോടെയാണ് സംവാദത്തിന് വെല്ലുവിളി ഉയര്‍ന്നത്. ആദ്യം വെല്ലുവിളിച്ചത് രാജീവ് ചന്ദ്രശേഖറായിരുന്നു. വെല്ലുവിളി ഏറ്റെടുത്ത വി.ശിവന്‍കുട്ടി ഇന്ന് സമയവും കുറിച്ചു.
പ്രധാനമന്ത്രി കേരളത്തില്‍ വരുന്ന ദിവസം സമയം നിശ്ചയിച്ചത് ശ്രദ്ധതിരിക്കാനാണ് എന്നാണ് ബിജെപിയുടെ സംശയം. ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത രാജീവ് ചന്ദ്രശേഖര്‍ മാപ്പ് പറയണമന്നാണ് വി.ശിവന്‍കുട്ടിയുടെ ആവശ്യം.
വികസന സംവാദത്തിന് തയാറാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ്.ശബരീനാഥനും അറിയിച്ചിട്ടുണ്ട്. പിഎംശ്രീയിലും ലേബര്‍ കോഡിലും ഒറ്റക്കെട്ടായിരുന്ന എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഒരുമിച്ചിരുന്നോട്ടെ എന്നാണ് ശബരീനാഥന്റെ പ്രതികരണം.



Be the first to comment