കൊച്ചി: ചലച്ചിത്ര നടന് കൊച്ചിന് ഹനീഫയുടെ സഹോദരന് അന്തരിച്ചു. എറണാകുളം പുല്ലേപ്പടി ആലിങ്ക പറമ്പില് പരേതനായ എ ബി മുഹമ്മദിന്റെ മകന് മസൂദ് (72) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം സെന്ട്രല് മുസ്ലിം ജമാഅത്തിലാണ് ഖബറടക്കം.
മലപ്പുറം: മുന്മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. ഉമ്മന്ചാണ്ടി മന്ത്രിസഭയില് തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു. താനൂരിൽ നിന്നും 1996ലും 2001ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎൽഎ ആയത്. മുസ്ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ്, എസ്ടിയു മലപ്പുറം ജില്ലാ പ്രസിഡന്റ്, […]
പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ നടന് കലാഭവൻ ഹനീഫ് (61) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മിമിക്രിയിലൂടെ ബിഗ് സ്ക്രീനില് എത്തിയ അദ്ദേഹം, ഒട്ടനവധി സിനിമകളില് കോമഡി വേഷങ്ങളില് എത്തി തിളങ്ങിയിട്ടുണ്ട്. ഇതിനോടകം നൂറ്റി അന്പതിലധികം സിനിമകളില് ഹനീഫ് വേഷമിട്ടിട്ടുണ്ട്. […]
കൊല്ലം: മലയാള ചലച്ചിത്ര നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1979ൽ അഗ്നിപർവതം എന്ന ചിത്രത്തിലൂടെയാണ് കുണ്ടറ ജോണി വെള്ളിത്തിരയിലേക്ക് എത്തുന്നത്. നൂറില് അധികം ചിത്രങ്ങളില് അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. […]
Be the first to comment