മുല്ലപ്പൂ കൈവശം വെച്ചു; നടി നവ്യാ നായര്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ

മെല്‍ബണ്‍: മുല്ലപ്പൂ കൈവശം വെച്ചതിന് ചലച്ചിത്ര താരം നവ്യ നായർക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തി എയർപോർട്ട് അധികൃതർ. ഓണപരിപാടിയിൽ പങ്കെടുക്കാൻ ഓസ്ട്രേലിയയിലെ മെൽബണിൽ എത്തിയപ്പോഴാണ് സംഭവം. നവ്യ പതിനഞ്ച് സെന്റീമീറ്ററോളം മുല്ലപ്പൂവാണ് കൈവശം വെച്ചിരുന്നത്. ഇത് രാജ്യത്തിന്റെ ജൈവ സുരക്ഷാ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ ചുമത്തിയത്. സംഭവത്തെ പറ്റി നവ്യ തന്നെയാണ് പുറത്ത് പറഞ്ഞത്.

വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ സംസാരിക്കവെയാണ് തനിക്കുണ്ടായ അനുഭവം നടി പങ്കുവെച്ചത്. ഒന്നേകാല്‍ ലക്ഷം രൂപയുടെ മുല്ലപ്പൂ വെച്ചാണ് താനിവിടെ പങ്കെടുക്കാനെത്തിയതെന്ന നടിയുടെ തമാശ കലര്‍ന്ന വെളിപ്പെടുത്തലില്‍ സദസും പൊട്ടിചിരിച്ചു. പിതാവ് പരിപാടിക്ക് വെക്കാനായി നല്‍കിയ മുല്ലപ്പൂവാണ് പിടികൂടിയത്. തനിക്ക് ഓസ്‌ട്രേലിയയിലെ നിയമങ്ങളെ പറ്റി അറിവുണ്ടായിരുന്നില്ലായെന്നും എന്നാല്‍ തെറ്റ് തെറ്റ് തന്നെയാണെന്നും നവ്യ സമ്മതിച്ചു. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*