
തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ വിതരണം ചെയ്യും. സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഇനി രണ്ടു മാസത്തെ പെൻഷൻകൂടി നൽകാനുണ്ട്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ.
സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെങ്കിലും എല്ലാ മാസവും ക്ഷേമപെൻഷൻ നൽകാവുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്.
Be the first to comment