വോട്ട് ചോരി ആരോപണത്തിൽ രാജ്യത്തെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബംഗാൾ സ്വദേശിയാണ് അറസ്റ്റിലായത്. കർണാടക അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ വെട്ടിമാറ്റാൻ ഇയാൾ സഹായിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
വോട്ട് കൊള്ള നടന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ച കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ കൂട്ടത്തോടെ വോട്ട് വെട്ടിമാറ്റിയ കേസ് സംബന്ധിച്ചാണ് അറസ്റ്റ്. ബംഗാൾ സ്വദേശിയായ ബാപ്പിയാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ അറ്റകുറ്റപ്പണി നടത്തുന്ന കടയുടെ ഉടമയാണ് ഇയാൾ. നിരവധി പേരുടെ വോട്ടുകൾ നീക്കാൻ കൽബുർഗിയിലെ ഡാറ്റാ സെന്ററിൽ ഇയാൾ അപേക്ഷ നൽകിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
വ്യാജ വോട്ടർ ഐഡിയുകളും ഫോൺ നമ്പറുകളും ഉപയോഗിച്ചു. ഓരോ സേവനത്തിലൂടെയും ലഭിച്ച ഒടിപികൾ ഡാറ്റാ സെന്ററിലേക്ക് കൈമാറി. ഡാറ്റാ സെന്റർ ഓപ്പറേറ്ററുടെ അക്കൗണ്ടിൽ നിന്ന് 700 രൂപ ബാപ്പിയുടെ അക്കൗണ്ടിലേക്ക് എത്തിയതായും അന്വേഷണം കണ്ടെത്തി. കേസിൽ അറസ്റ്റിലായ ബാപ്പിയെ 12 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.



Be the first to comment