പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം പേരൂർക്കട പൊലീസ് ക്ലബ്ബിലാണ് ഹാജരായത്. ഒന്നാം പീഡന പരാതിയിൽ ജാമ്യം ലഭിച്ചതിന് തുടർന്നാണ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായത്. ഇതുവരെ ഒന്നാം പീഡനപരാതിയിന്മേൽ രാഹുലിനെ ചോദ്യം ചെയ്യാനോ മറ്റ് വിവരങ്ങൾ ശേഖരിക്കാനോ സാധിച്ചിരുന്നില്ല. അതിന്റെ പശ്ചാത്തലത്തിൽ കൂടിയാണിത്. പരാതിക്കാരി ഏറ്റവും പുതിയതായി കോടതിയിൽ അറിയിച്ചിട്ടുള്ള വിവരങ്ങളിലും കൂടുതൽ കാര്യങ്ങൾ അന്വേഷണംസംഘം ചോദിച്ചറിയും. ഡിജിറ്റൽ തെളിവുകളുടെ ശേഖരണം അടക്കമുള്ള കാര്യങ്ങളും ഇന്ന് തന്നെ നടക്കും.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു അതിജീവിതയുടെ പരാതി. കുറ്റപത്രം പരമാവധി വേഗം നൽകാനാണ് വീഡിയോ കോൺഫറൻസിങ് വഴി രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള അപൂർവ നടപടി പൊലീസ് സ്വീകരിച്ചത്.



Be the first to comment