നല്ല ഉറക്കത്തിന് 5 സ്റ്റെപ്പുകൾ

ചെറുപ്പക്കാർക്കിടയിൽ ഉറക്കമില്ലായ്മ ഇന്ന് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മെച്ചപ്പെട്ട ഉറക്കം സാധ്യമാക്കുന്നതിന് സ്ലീപ്പ് ഹൈജീൻ ഒരു മികച്ച മാർ​ഗമാണ്. ഇത് മാനസിക സമ്മർദം കുറയ്ക്കാനും ഉറക്കത്തിന് സഹായിക്കുന്ന ആരോ​ഗ്യകരമായ ചുറ്റുപാട് ഒരുക്കാനും സഹായിക്കും. ചില ശീലങ്ങളിൽ മാറ്റം വരുത്തുന്നത് ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.

ഉറക്കമില്ലായ്മ ക്ഷീണവും സമ്മർദവും വർധിപ്പിക്കും. അതുകൊണ്ട് തന്നെ കൃത്യമായ ഉറക്ക രീതികൾ പാലിക്കുന്നത് ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്തും. മാനസിക സമ്മർദം, അമിതമായ സ്ക്രീൻ ടൈം, ലഹരി ഉപയോ​ഗം, ക്രമരഹിതമായ ഉറക്കം, കഫീൻ തുടങ്ങിയവയാണ് ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങൾ.

മെച്ചപ്പെട്ട ഉറക്കത്തിന് അഞ്ച് സ്റ്റെപ്പുകൾ പരീക്ഷിച്ചാലോ!

  • സ്ഥിരമായ സമയം: എല്ലാ ദിവസവും, വാരാന്ത്യങ്ങളിൽ പോലും, ഒരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഇത് ശരീരത്തിന് ജൈവ ഘടികാരം (Body Clock) ക്രമീകരിക്കാൻ സഹായിക്കും.
  • സ്‌ക്രീൻ ഒഴിവാക്കുക: ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മൊബൈൽ ഫോൺ, ടിവി എന്നിവയുടെ ഉപയോഗം ഒഴിവാക്കുക. ഇവയിൽ നിന്നുള്ള നീലവെളിച്ചം (Blue Light) ഉറക്കത്തെ തടസ്സപ്പെടുത്തും.
  • റിലാക്‌സേഷൻ: കിടക്കുന്നതിന് മുൻപ് റിലാക്സേഷൻ ടെക്നിക്കുകൾ (ധ്യാനം, ശാന്തമായ സംഗീതം, വായന) ശീലമാക്കുക.
  • സുഖകരമായ അന്തരീക്ഷം: മുറി ഇരുണ്ടതും, ശാന്തവും, അധികം ചൂടോ തണുപ്പോ ഇല്ലാത്ത സുഖകരമായ താപനിലയിലായിരിക്കണം.
  • കഫീനും ആഹാരവും: ഉച്ചയ്ക്ക് ശേഷം കഫീൻ ഒഴിവാക്കുക. കിടക്കുന്നതിന് തൊട്ടുമുൻപ് അമിതമായി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യരുത്.

Be the first to comment

Leave a Reply

Your email address will not be published.


*